|    Jan 21 Sat, 2017 5:35 am
FLASH NEWS

റോസറ്റ ദൗത്യം അവസാനിപ്പിച്ചു

Published : 1st October 2016 | Posted By: SMR

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഈസ) റോസറ്റ പര്യവേക്ഷണ വാഹനം ഭൂമിയില്‍ നിന്ന് 720 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി. ദൗത്യത്തിനൊടുവില്‍ 67പി/ചുര്യുമോവ്-ഗെരാസിമെന്‍കോ വാല്‍നക്ഷത്രത്തിലാണ് റോസറ്റ ഇടിച്ചിറങ്ങിയത്. ഇതോടെ 12 വര്‍ഷത്തിലധികം നീണ്ടുനിന്ന റോസറ്റ ബഹിരാകാശ ദൗത്യം അവസാനിക്കുകയാണെന്ന് ജര്‍മനിയിലെ ഡാര്‍മ്സ്റ്റാഡ്ടിലുള്ള യൂറോപ്യന്‍ സ്‌പേസ് ഓപറേഷന്‍സ് സെന്റര്‍ അറിയിച്ചു.
വാല്‍നക്ഷത്രത്തിന്റെ അതി സമീപദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അവസാന ശ്രമവും പര്യവേക്ഷണ വാഹനം ഇടിച്ചിറങ്ങുന്നതിനു മുമ്പ് നടത്തിയിരുന്നു. സൗരയൂഥത്തിന്റെ ഉല്‍പത്തി നടന്ന 460കോടി വര്‍ഷം മുമ്പുള്ള പദാര്‍ഥങ്ങള്‍ മാറ്റമില്ലാതെ സ്ഥിതിചെയ്യുന്ന വാല്‍നക്ഷത്രമാണ് 67പി/ചുര്യുമോവ്-ഗെരാസിമെന്‍കോ എന്നാണു കരുതപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക