|    Jul 24 Mon, 2017 8:25 am
FLASH NEWS

റോഷി അഗസ്റ്റിന്‍ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കമിട്ടു

Published : 7th April 2016 | Posted By: SMR

ഇടുക്കി: റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ രണ്ടാംഘട്ട പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.വിജയം ഉറപ്പാക്കുന്നതിന് 13നൂ മുഖ്യമന്ത്രിയെത്തുകയാണ്. മൂന്നുമണിക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കട്ടപ്പനയിലെത്തുക.
മുഖ്യമന്ത്രിയും ഉന്നത നേതാക്കളുമെത്തുന്നതോടെ യുഡിഎഫിനു കൂടുതല്‍ മുന്നേറാനാകും.
എല്ലാ പഞ്ചായത്തുകളിലും 8, 9 തിയ്യതികളില്‍ പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ഇടുക്കി ഡി.സി.സി. ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ്. ചെയര്‍മാന്‍ എസ് അശോകന്‍, ഡി.സി.സി.പ്രസിഡന്റ് റോയി കെ പൗലോസ്, യു.ഡി.എഫ്. സ്ഥാനാര്‍ഥിയും നിലവിലെ എം.എല്‍.എ.യുമായ റോഷി അഗസ്റ്റിന്‍, അഡ്വ.ഇ എം ആഗസ്തി, പ്രഫ. എംജെ ജേക്കബ്, ജോണി കുളമ്പള്ളി, എ ഒ അഗസ്റ്റിന്‍, ജോയി വെട്ടിക്കുഴി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക