|    Jan 25 Wed, 2017 1:05 am
FLASH NEWS

റോയിയുടെ പ്രകൃതി ജീവനം ശ്രദ്ധേയമാവുന്നു

Published : 22nd July 2016 | Posted By: SMR

ഈരാറ്റുപേട്ട: നാടന്‍ പശുക്കളെ വളര്‍ത്തിയും ജൈവകൃഷി നടത്തിയും ഈരാറ്റുപേട്ട സ്വദേശി റോയി വേറിട്ട ജീവിതം നയിക്കുന്നു. പരമാവധി പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്നും റോയി ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ ഭാഗമായാണ് നാടന്‍ പശുക്കളെ വളര്‍ത്തിയും അതിന്റെ ചാണകവും മൂത്രവും ജൈവ വളമായി പ്രകൃതിയോടിണങ്ങി ജീവിക്കുന്നത്. കാസര്‍ഗോഡു നിന്നും ഡോര്‍പ്പ് ഇനത്തില്‍ പെട്ട രണ്ടു പശുക്കളെ വലിയ വില കൊടുത്തു വാങ്ങി വാഹനത്തില്‍ കയറ്റി ഈരാറ്റുപേട്ടയില്‍ എത്തിച്ചാണ് റോയി പ്രകൃതി ജീവനത്തിന് തുടക്കമിടുന്നത്.
തന്റെ വീടിനോടു ചേര്‍ന്ന ഒന്നര ഏക്കര്‍ പുരയിടത്തില്‍ കൃഷിയിറക്കി നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ജൈവവളമാക്കി ഉപയോഗിച്ച് നല്ല വിളവെടുക്കയാണ് ഇദ്ദേഹം. റോയിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സീറോ ബാലന്‍സിലുള്ള കൃഷി, പരമാവധി പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക രാസവളമോ മറ്റു ആധുനിക രീതികളോ അവലംഭിക്കാതെ പരമാവധി വിളവു ലഭിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ഒരിക്കലും മണ്ണിനെ കൊല്ലരുത് രാസവളം ഉപയോഗിക്കുന്ന അടുത്ത പറമ്പിലെ മഴ വെള്ളം പോലും തന്റെ പറമ്പില്‍ കൂടി ഒഴുകാന്‍ റോയി അനുവദിക്കില്ല അത്രത്തോളം കൃഷിയില്‍ സൂഷ്മത വേണമെന്നാണ് റോയി പറയുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം തന്റെ മണ്ണില്‍ നിന്നു വിളയിച്ചെടുക്കും.
പച്ചക്കറി, കപ്പ, ചക്ക, മാങ്ങ, പുളി, വാഴ എല്ലാം റോയിയുടെ പറമ്പിലുണ്ട്. െൈജവ സമ്പ്രദായത്തില്‍ കൃഷി ചെയ്യുന്നവവര്‍ക്ക് അതിനാവശ്യമായ സഹായവും ഇദ്ദേഹം ചെയ്യും. സങ്കര ഇനം പശുക്കളില്‍ നിന്നു കിട്ടുന്ന വിസര്‍ജ്യങ്ങള്‍ ജൈവ വളത്തിനു പറ്റിയതല്ലന്നാണു റോയിയുടെ പക്ഷം. നാട്ടുംപുറങ്ങളില്‍ പണ്ടത്തെ ആളുകള്‍ പാരമ്പര്യമായി നാടന്‍ പശുക്കളെ വളര്‍ത്തി കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. അന്ന് ഭക്ഷ്യ വസ്തുക്കള്‍ക്ക് രുചിയുണ്ടായിരുന്നു ഗുണവും.
ഇന്ന് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന വിഷം കലര്‍ന്ന പച്ചക്കറിയും, അമോണിയവും മീതൈലും പുരട്ടിയ മീനും ഒക്കെ കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍ വരുത്തി വയ്ക്കുന്നു. പ്രകൃതി ജീവനത്തിന്റെ ഭാഗമായി തന്റെ വീടുപോലും പരമാവധി പ്രകൃതിദത്തമാക്കരിക്കുകയാണ് ഇദ്ദേഹം. ഓടുമേഞ്ഞ് മണ്ണിഷ്ടികയും തറയോടും പാകിയ വീട്ടിലാണ് റോയി വസിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക