|    Dec 19 Wed, 2018 3:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

റോയല്‍ കാര്‍ഗോ കപ്പ്; റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സിക്ക് കിരീടം

Published : 26th August 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ ബദര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച റോയല്‍ കാര്‍ഗോ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ആതിഥേയര്‍ക്ക് കിരീടം. കരുത്തരായ കാലിദിയ എഫ്‌സിയുമായുള്ള ആവേശകരമായ പോരാട്ടം 2-2ന് സമനില പാലിച്ചതിനാല്‍ ടൈംബ്രേക്കറിലൂടെയാണ് ജേതാക്കളായത്. ഡിഫയുടെ മികച്ച താരം ഹസന്‍, ടൂര്‍ണമെന്റിലെ കളിക്കാരന്‍ സനൂജ് ബിച്ചു, മാന്‍ ഓഫ് ദ മാച്ച് സാദിഖ്, ഡിഫന്റര്‍ ഹംദാന്‍, മിഡ്ഫീല്‍ഡര്‍ ഉനൈസ് (ബദര്‍), ഫോര്‍വേഡ് അജ്മല്‍ (യുഎഫ്‌സി), ഗോള്‍കീപ്പര്‍ നബീല്‍ (മാന്‍ഡ്രിഡ്), ടോപ് സ്‌കോറര്‍ മനാഫ് (ഖാലിദിയ), യൂത്ത് ഐക്കണ്‍ പ്ലെയര്‍ ജാവേദ് (യൂത്ത് ക്ലബ്ബ്), ഫയര്‍ പ്ലെ ടീം ദല്ല എഫ്‌സി എന്നിവരെ തിരഞ്ഞെടുത്തു.

വിജയികള്‍ക്ക് റോയല്‍ ട്രാവല്‍സ് കാര്‍ഗോ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ മുജീബ് ഉപ്പട, റാഷിദ് അല്‍ ദോസരി മാനേജിങ് ഡയറക്ടര്‍ അജ്മല്‍ അമീര്‍, സക്കീര്‍ (ഷൂവേള്‍ഡ്), ഷമീം മട്ടന്നൂര്‍ (സുദാള്‍ സൗദി അറേബ്യ), താരിഖ് (ബദര്‍ ഡിസ്പെന്‍സറി), റഹ്മാന്‍ കാരയാട് (കെഎംസിസി), ഹനീഫ റാവുത്തര്‍ (ഒഐസിസി), റോണി ചിറ്റിലപ്പിള്ളി (ഡിഎല്‍എഫ്), ഡിഫ ഭാരവാഹികളായ ഫ്രാങ്കോ ജോസ്, അഷ്റഫ് സോണി, ശരീഫ് മാണൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടി, കണ്‍വീനര്‍ മുജീബ് പാറമ്മല്‍, ക്ലബ്ബ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍, അസ്സു കോഴിക്കോട്, റഷീദ് അഹമ്മദ്, അഷ്റഫ്, മഹ്റൂഫ്, അബ്ദുര്‍റഹ്മാന്‍ എം സി, നിസാര്‍ കബ്ബാനി, ഷഫീഖ് പാണ്ടിക്കാട്, ആസിഫ് മുഹമ്മദ്, ശിഹാബ്, ഷഹീം മങ്ങാട്, കാദര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss