|    Nov 17 Sat, 2018 4:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റോയല്‍ കാര്‍ഗോ കപ്പ്: ബദറും ഖാലിദിയയും ഫൈനലില്‍

Published : 13th August 2018 | Posted By: AAK

ദമ്മാം: ബദര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ അടുത്ത വെള്ളിയാഴ്ച കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ ബദര്‍ എഫ്‌സിയും ഖാലിദിയ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. മാഡ്രിഡ് എഫ്‌സി, യുനൈറ്റഡ് എഫ്‌സി ടീമുകളെ തോല്‍പിച്ചാണ് ഇരുവരും ഫൈനലില്‍ പ്രവേശിച്ചത്. നിസാര്‍, സനൂജ് എന്നിവര്‍ സെമിയിലെ മികച്ച താരങ്ങളായി. വി വണ്‍ മാനേജര്‍ ഉമ്മര്‍ വളപ്പില്‍, നൗഫല്‍ കണ്ണൂര്‍, സിറാജ് പുറക്കാട്, ഇ എം കബീര്‍, നിസാര്‍ മാന്നാര്‍, ഹനീഫ വേങ്ങര, റിയാസ് പട്ടാമ്പി, ബിന്‍സ് മാത്യു, ഇസ്മാഈല്‍ പുള്ളാട്ട് ഉപഹാരം വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss