|    Jan 23 Mon, 2017 10:41 pm

റോമയെ റയല്‍ തകര്‍ത്തു

Published : 19th February 2016 | Posted By: SMR

റോം/ ബ്രെസല്‍സ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ 11ാം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡ് ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വച്ചു. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയിലെ കരുത്തുറ്റ ടീമുകളിലൊന്നായ എ എസ് റോമയെ എതിരില്ലാത്ത രണ്ടു ഗോളുക ള്‍ക്കാണ് റയല്‍ തകര്‍ത്തത്.
മറ്റൊരു മല്‍സരത്തില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബെല്‍ജിയത്തില്‍ നിന്നുള്ള ഗെന്റിനെ ജര്‍മന്‍ ടീം വോള്‍ഫ്‌സ്ബര്‍ഗ് 3-2നു കീഴടക്കി.
രണ്ടാംപകുതിയില്‍ രണ്ടടിച്ച് റയല്‍
റോയ്‌ക്കെതിരായ എവേ മല്‍സരത്തില്‍ ആദ്യപകുതിയില്‍ നിറംമങ്ങിയ റയലിന്റെ സൂപ്പര്‍ താരനിര രണ്ടാംപകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് വെന്നിക്കൊടി പാറിച്ചത്. മുന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാ നോ റൊണാള്‍ഡോയും (57ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ ജെസ്സി റോഡ്രിഗസുമാണ് (86) റയലിന്റെ സ്‌കോറര്‍മാര്‍.
റോമയുടെ മൈതാനത്ത് നേടിയ രണ്ട് എവേ ഗോളുകള്‍ റയലിനു ക്വാര്‍ട്ടറി ല്‍ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടാംപാദത്തില്‍ റോമ മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിച്ചെങ്കി ല്‍ മാത്രമേ റയല്‍ പുറത്താവുകയുള്ളൂ.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ 16 ഗോളുകള്‍ വഴങ്ങിയ റോമ പ്രതിരോധാത്മക ഫുട്‌ബോളിലൂടെ റയലിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. പരമാവധി സമയം പ്രതിരോധിച്ചു നിന്ന് കൗണ്ടര്‍അറ്റാക്കുകളിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രമാണ് റോമ പരീക്ഷിച്ചത്.
ആദ്യപകുതിയിലുടനീളം റയലിനായിരുന്നു ആധിപത്യം. പക്ഷെ ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ അവര്‍ക്കായില്ല. 57ാം മിനിറ്റില്‍ റയല്‍ കാത്തിരുന്ന ഗോള്‍ പിറന്നു. മാര്‍സെലോ ഇടതുവിങില്‍ നിന്നു കൈമാറിയ പാസുമായി മുന്നേറിയ ക്രിസ്റ്റ്യാനോ ബോക്‌സിനു പുറത്തു നിന്നു തൊടുത്ത ഷോട്ട് റോമ ഡിഫന്റര്‍ ഫ്‌ളോറെന്‍സിയുടെ ശരീരത്തില്‍ തട്ടി ദിശ മാറി വലയില്‍ പതിക്കുകയായിരുന്നു.
ലീഡ് വഴങ്ങിയതോടെ സ്റ്റീഫ ന്‍ എല്‍ ഷെറാവിയെ പിന്‍വലിച്ച് റോമ സ്‌ട്രൈക്കര്‍ എഡിന്‍ സെക്കോയെ കളത്തിലിറക്കി. ഇതോടെ റോമയുടെ മുന്നേറ്റങ്ങള്‍ക്ക് കൂടുത ല്‍ മൂ ര്‍ച്ച കൈവന്നു.

സെക്കോയ്ക്ക് റോമയുടെ സമനില ഗോളിനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ഡിഫന്റര്‍ റാഫേല്‍ വരാനെ റയലിനെ രക്ഷിക്കുകയായിരുന്നു. മുഹമ്മദ് സലായുടെ ക്രോസില്‍ സെക്കോയുടെ ഷോട്ട് വരാനെ ഡൈവ് ചെയ്ത് കാല്‍ കൊണ്ടു തടുക്കുകയായിരുന്നു.
മല്‍സരം അവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ജെസ്സി നേടിയ രണ്ടാം ഗോള്‍ റോമയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തപ്പോള്‍ റയല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഒരുപടി കൂടി അടുത്തു.
ഡ്രാക്‌സ്‌ലര്‍ -വോള്‍ഫ്‌സ്വിജയശില്‍പ്പി
ജര്‍മന്‍ യുവ മിഡ്ഫീല്‍ഡര്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലറുടെ ഇരട്ടഗോളുകളാണ് ഗെന്റിനെതിരേ വോള്‍ഫ്‌സ്ബര്‍ഗിനു ജയം സമ്മാനിച്ചത്. 44, 54 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ മാക്‌സ് ക്രൂസിന്റെ വകയായിരുന്നു.
ഒരു ഘട്ടത്തില്‍ വോള്‍ഫ്‌സ്ബര്‍ഗ് 3-0ന്റെ അനായാസജയം നേടുമെന്ന് കരുതിയെങ്കി ലും അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുക ള്‍ തിരിച്ചടിച്ച് ഗെന്റ് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. സ്വെന്‍ ക്യുംസും ഖലിഫ കൗലിബലിയുമാണ് ഗെന്റ് സ്‌കോറര്‍മാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക