|    Dec 18 Mon, 2017 6:20 pm
Home   >  Todays Paper  >  page 9  >  

റോബോട്ട് നൃത്തത്തില്‍ പുതിയ ഗിന്നസ് റെക്കോഡ്

Published : 8th August 2016 | Posted By: SMR

ബെയ്ജിങ്: ഒരേ സമയം ഒരേ രീതിയില്‍ 1000ഓളം റോബോട്ടുകളെ നൃത്തം ചെയ്യിച്ച് ചൈനീസ് കമ്പനി ഗിന്നസ് ബുക്ക് റെക്കോഡ് സ്വന്തമാക്കി. ക്വിങ്ഡാവോ ബിയര്‍ ഫെസ്റ്റിവലിനിടെയാണ് 1007 റോബോട്ടുകള്‍ ഒരേസമയം നൃത്തം ചെയ്ത് റെക്കോഡ് സ്വന്തമാക്കിയത്. 43.8 സെന്റിമീറ്റര്‍ നീളമുള്ളവയായിരുന്നു ഓരോ റോബോട്ടും.
ഒരു മിനിറ്റ് നീണ്ട റോബോട്ടുകളുടെ നൃത്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു നിയന്ത്രിച്ചത്. എവര്‍ വിന്‍ എന്ന കമ്പനിയാണ് റെക്കോഡ് സ്വന്തമാക്കിയത്. ഏതാനും റോബോട്ടുകള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെങ്കിലും റെക്കോഡ് സ്വന്തമാക്കാന്‍ കമ്പനിക്കു സാധിച്ചു. 540 റോബോട്ടുകളെ ഒന്നിച്ച് നൃത്തം ചെയ്യിച്ച യുബിടെക് റോബോട്ടിക്‌സ് കോര്‍പിന്റെ റെക്കോഡാണ് ഇവിടെ തിരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss