|    Jan 18 Thu, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോബോട്ടിക് മല്‍സരം : പ്രതിഷേധത്തിനൊടുവില്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് യുഎസ് വിസ അനുവദിച്ചു

Published : 14th July 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര റോബോട്ടിക്‌സ് മല്‍സരത്തില്‍ പങ്കെടുക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് യുഎസ് വിസ അനുവദിച്ചു. നേരത്തേ രണ്ടുതവണ വിദ്യാര്‍ഥിനികള്‍ക്ക് യുഎസ് വിസ നിഷേധിച്ചതിനെതിരേ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ആറ് വിദ്യാര്‍ഥിനികള്‍ക്കു വിസ അനുവദിക്കുന്നതിന് യുഎസ് പൗരത്വ കുടിയേറ്റ സേവനവിഭാഗം അനുമതി നല്‍കിയതായി ആഭ്യന്തര സുരക്ഷാവിഭാഗം അറിയിച്ചു. പ്രവേശനവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള താല്‍ക്കാലിക വിസയാണ് അനുവദിച്ചത്. സിറിയന്‍ അഭയാര്‍ഥികളടക്കം 157 രാജ്യങ്ങളില്‍നിന്നുള്ള 163 സംഘങ്ങളാണ് ഗവേഷണ സ്ഥാപനമായ ഫസ്റ്റ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നത്. വിസ  ലഭിച്ചില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മല്‍സരത്തില്‍ പങ്കെടുക്കാനായിരുന്നു വിദ്യാര്‍ഥിനികളുടെ തീരുമാനം. അഫ്ഗാനിലെ വിദ്യാര്‍ഥികള്‍ക്കും റോബോട്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് പുറംലോകത്തെ അറിയിക്കാന്‍ തങ്ങളുടെ പങ്കാളിത്തത്തിന് സാധിക്കുമെന്ന് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. വിസ തടഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നതായി മല്‍സരാര്‍ഥികളിലൊരാളായ സുമയ്യ ഫാറൂഖി പറഞ്ഞു. ആറുമാസത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തങ്ങള്‍ ചാംപ്യന്‍ഷിപ്പിനു പോവുന്നതെന്നും സുമയ്യ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day