|    Dec 13 Wed, 2017 10:43 am
Home   >  Sports  >  Cricket  >  

റോബിന്‍ ഉത്തപ്പ അടുത്ത സീസണില്‍ കേരളത്തിന് വേണ്ടി രഞ്ജി കളിക്കും

Published : 20th June 2017 | Posted By: ev sports


ബംഗ്ലളൂരു: കര്‍ണാടക രഞ്ജി താരവും ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം താരവുമായ റോബിന്‍ ഉത്തപ്പ അടുത്ത സീസണിലെ രഞ്ജിയില്‍ കേരളത്തിന് വേണ്ടി പാഡണിയും. കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡ് ഉത്തപ്പയ്ക്ക് എന്‍ഒസി ( നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഉത്തപ്പ കേരളത്തിനുവേണ്ടി കളിക്കുമെന്ന കാര്യം ഉറപ്പായത്. 17ാം വയസ്സിലാണ് ഉത്തപ്പ കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി കളിക്കാന്‍ ആരംഭിക്കുന്നത്. കര്‍ണാടക ടീമിലെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഓപണറായും തിളങ്ങിയിട്ടുള്ള ഉത്തപ്പ ഉടന്‍ തന്നെ കേരള ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
റോബിന്‍ ഉത്തപ്പയുമായി ഒരുപാട് നേരം സംസാരിച്ചെങ്കിലും അദ്ദേഹം എന്തുകൊണ്ടാണ് കര്‍ണാടക ക്രിക്കറ്റ്‌ബോര്‍ഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയില്ല. ഉത്തപ്പ കര്‍ണാടക ടീമിനൊപ്പം തുടരണമെന്നാണ് ആഗ്രഹമെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് സാധിക്കില്ലെന്നും കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി സുധാകര്‍ റാവു അഭിപ്രായപ്പെട്ടു. കര്‍ണാടക ക്രിക്കറ്റിന് വേണ്ടി ഉത്തപ്പ നല്‍കിയ സംഭാവനകള്‍ മഹത്വരമാണെന്നും ഉത്തപ്പയ്ക്ക് എല്ലാ മംഗളങ്ങളും നേരുന്നതായും സുധാകര്‍ റാവു കൂട്ടിച്ചേര്‍ത്തു. ഉത്തപ്പയ്ക്ക് പകരം ജെ അരുണ്‍ കുമാറിനെ കര്‍ണാടക നിരയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഉത്തപ്പ കളിക്കുന്നത്. ഇന്ത്യക്കുവേണ്ടി 46 ഏകദിനങ്ങളും 13 ട്വന്റിയും ഉത്തപ്പ കളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക