|    Dec 19 Wed, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റോണോയും മെസ്സിയും അവസാന പട്ടികയിലില്ല!

Published : 14th November 2018 | Posted By: kasim kzm

പാരിസ്: കഴിഞ്ഞ പത്തു വര്‍ഷമായി കൈയടക്കിവച്ചിരുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും മറക്കേണ്ടി വരും. പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍ അനുസരിച്ച് റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ച്, ബെല്‍ജിയം ക്യാപ്റ്റനായ ചെല്‍സി വിങര്‍ ഈഡന്‍ ഹസാര്‍ഡ്, ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെ, റാഫേല്‍ വരാനെ എന്നിവരില്‍ ഒരാള്‍ക്കാവും ഇത്തവണ ബാലന്‍ ഡിയോര്‍.
ലോക ഫുട്‌ബോളില്‍ പരമോന്നത പുരസ്‌കാരമായി കണക്കാക്കപ്പെടുന്നതാണ് ബാലന്‍ ഡിയോര്‍. ഡിസംബര്‍ മൂന്നിന് പാരീസില്‍ വച്ചാണ് ജേതാവിനെ പ്രഖ്യാപിക്കുക.
ലോകകപ്പിലെ പ്രകടനം ഇത്തവണ ബാലണ്‍ ഡിയോറില്‍ നിര്‍ണായകമാണെന്നിരിക്കെ മോഡ്രിച്ച് തന്നെയാണ് പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, മൊണോക്കോ പരിശീലകനായി സ്ഥാനമേറ്റ തിയറി ഹെന്റിയുടെ അഭിപ്രായത്തില്‍ ഈഡന്‍ ഹസാര്‍ഡോ ഫ്രാന്‍സിന്റെ കൗമാരതാരം കൈലിയന്‍ എംബാപ്പെയോ ആയിരിക്കും ഇത്തവണ പുരസ്‌കാരംനേടുക.
2018ലെ ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ നേടിയ മോഡ്രിച്ച് ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.
ചില റിപോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും റാഫേല്‍ വരാനെ രണ്ടാമതും കൈലിയന്‍ എംബാപ്പെ മൂന്നാമതുമാണ്. ലോകകപ്പും ചാംപ്യന്‍സ് ലീഗും നേടിയതാണ് വരാനെയ്ക്ക് നേട്ടമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss