|    Mar 25 Sat, 2017 3:20 am
FLASH NEWS

റോഡ് സുരക്ഷ: സന്നദ്ധസേന രൂപീകരിക്കും; ആദ്യഘട്ടം തിരുവനന്തപുരത്ത്

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി പ്രത്യേക സന്നദ്ധസേനയ്ക്ക് ആഭ്യന്തരവകുപ്പ് രൂപം നല്‍കും. ഗതാഗത സുരക്ഷയ്ക്കുള്ള മികച്ച സേവനത്തിന് സന്നദ്ധസേവകര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിക്കും. അപകടത്തിന് ഇരയാവുന്നവരെ സഹായിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സോഫ്റ്റ് ഗ്രൂപ്പുകളെന്ന പേരിലാണ് സന്നദ്ധസേ വകരുടെ കൂട്ടായ്മ രൂപീകരിക്കുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരത്താണ് സംഘം രൂപീകരിക്കുക. സിഐമാരുടെ കീഴില്‍ 50 അംഗങ്ങളുള്ള സന്നദ്ധസേ വകരുടെ സംഘമാണു രൂപീകരിക്കുക. ഇതില്‍ അണിചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഗസ്ത് 10നു മുമ്പായി റജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും കാര്യശേഷിയും പരിശോധിച്ചാവും സംഘത്തില്‍ ഉള്‍പ്പെടുത്തുക. സര്‍ട്ടിഫിക്കറ്റും ജാക്കറ്റും ബാഡ്ജും ഇവര്‍ക്കു ലഭിക്കും. സേവനമായി കണക്കാക്കിയതിനാല്‍ ഇതിനു പ്രതിഫലമുണ്ടാവില്ല. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അതിവേഗം ശുശ്രൂഷയും പരിചരണവും ലഭിക്കുകയെന്നതാണ് സോഫ്റ്റ് ഗ്രൂപ്പുകളുടെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാന്‍ ജനം തയ്യാറാവാത്ത പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. കോടതിയില്‍ സാക്ഷി പറയേണ്ടിവരുമോയെന്ന ഭീതിയാണ് ഇതിനുകാരണം.
സന്നദ്ധസേവക സംഘം വരുന്നതോടെ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ശരിയായ പരിചരണം നല്‍കുന്നതിന് ഓരോ സന്നദ്ധ േവക നും വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഓട്ടോറിക്ഷ- ടാക്‌സി ഡ്രൈവര്‍മാര്‍, കടകളിലെ ജീവനക്കാര്‍, സന്നദ്ധസേവന പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ചുമട്ടുതൊഴിലാളികള്‍, ദേശീയപാതകളുടെയും മറ്റ് പ്രധാന പാതകളുടെയും വശങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്കും താല്‍പര്യം പ്രകടിപ്പിക്കുന്ന മറ്റുള്ളവര്‍ക്കും സന്ന ദ്ധസേവക സംഘത്തില്‍ അംഗങ്ങളാവാമെന്ന് റോഡ് സുരക്ഷാ ചുമതലയുള്ള ഐജി മനോജ് എബ്രഹാം അറിയിച്ചു.
സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മാത്രം ഓരോ വര്‍ഷവും 4000 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഏകദേശം 35,000 പേര്‍ക്കു പരിക്കേല്‍ക്കുന്നു. അമിതവേഗം, മദ്യപിച്ചു വാഹനമോടിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. അപകടത്തിന് ഇരയാവുന്നതില്‍ 40 ശതമാനം കാല്‍നട യാത്രികരാണ്. അപകടങ്ങള്‍ കാരണം 500 കോടി രൂപയാണ് സംസ്ഥാനത്തിന് പ്രതിവര്‍ഷം നഷ്ടം. ഈ പശ്ചാത്തലത്തിലാണ് ശുഭയാത്ര പദ്ധതി നടപ്പാക്കുന്നത്.

(Visited 80 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക