|    Feb 19 Mon, 2018 5:25 pm
FLASH NEWS

റോഡ് സുരക്ഷ വാരാചരണം; അരൂര്‍- ചേര്‍ത്തല പാതയില്‍ പരിശോധന

Published : 10th January 2017 | Posted By: fsq

 

ആലപ്പുഴ: റോഡ് സുരക്ഷ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ഈ മാസം 15 വരെയുള്ള വാരാചരണ വേളയില്‍ വിവിധ പരിപാടികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ നാലുവരിപ്പാതയായ അരൂര്‍- ചേര്‍ത്തല ദേശീയപാതയില്‍ പോലിസ് വകുപ്പിന്റെ സഹകരണത്തോടെ വിപുലമായ പരിശോധനയും ബോധവല്‍കരണ പരിപാടികളും ഇക്കാലയളവില്‍ നടത്തും. കേരളത്തില്‍ ദേശീയപാത ഏറ്റവും കൂടുതല്‍ ദൂരം കടന്നുപോകുന്ന (110 കിലോ മീറ്റര്‍) ജില്ലകളിലൊന്നാണ് ആലപ്പുഴ. അരൂര്‍- ചേര്‍ത്തല നാലുവരിപ്പാതയാണെങ്കിലും ഏറ്റവും അപകടം പിടിച്ച മേഖലകളില്‍ ഒന്നുമാണ്. എങ്കിലും സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ജില്ലക്കുള്ളത്.2020 വര്‍ഷത്തോടെ റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് സുരക്ഷ വാരാചരണത്തിന് 2011ല്‍ തുടക്കമിട്ടത്. വാരാചരണത്തിനുമപ്പുറം 365 ദിവസവും വകുപ്പും പോലിസും സുരക്ഷക്രമീകരണവും പരിശോധനയും നടത്തി വരുന്നു. എങ്കിലും റോഡുപയോഗിക്കുന്നവര്‍ പ്രത്യേകിച്ച ഡ്രൈവര്‍മാര്‍ ശ്രദ്ധയും ജാഗ്രതയും മര്യാദയും കൈവിടുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല മേഖലകളിലായി ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം വാരാചരണ വേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയില്‍യുള്ളവരെയും ഉള്‍ക്കൊള്ളുന്നതരത്തിലുള്ള ബോധവല്‍കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍  ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചിരുന്നു. മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ് തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു റാലി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss