|    Jul 19 Thu, 2018 12:09 am
FLASH NEWS
Home   >  Todays Paper  >  page 10  >  

റോഡ് സുരക്ഷ : അതോറിറ്റിയുടെ ഉത്തരവുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തു റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സുപ്രിംകോടതി സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. രാജ്യത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രിംകോടതി രൂപംനല്‍കിയ സമിതി സംസ്ഥാനങ്ങളിലെ റോഡപകട സ്ഥിതിവിവര കണക്കുകള്‍ ആഗസ്ത് 21ന് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡപകട, അപകട മരണ നിരക്കുകളില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുവരത്തക്ക രീതിയില്‍ നിയമപാലനം കര്‍ക്കശമാക്കണമെന്നാണു സുപ്രിംകോടതി സമിതി നിര്‍ദേശിച്ചത്.  അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇവയാണ്:1) മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച അവസ്ഥയില്‍ വാഹനം ഓടിക്കുക, അമിതവേഗത്തിലും സിഗ്നലുകള്‍ പാലിക്കാതെയും വാഹനം ഓടിക്കുക, ചരക്കുവാഹനങ്ങളില്‍ അമിതഭാരം കയറ്റിയോ യാത്രക്കാരെ കയറ്റിയോ വാഹനം ഓടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വാഹന പരിശോധന കാര്യക്ഷമമാക്കണം. 2)അമിത വേഗത്തിലോ, ചുവപ്പ് സിഗ്നല്‍ പാലിക്കാതെയോ വാഹനം ഓടിച്ച കുറ്റത്തിന് അഞ്ചോ അതിലധികമോ തവണ പിടിക്കപ്പെടുന്ന വ്യക്തികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനായി ബന്ധപ്പെട്ട റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലേക്കോ, ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലേക്കോ നിര്‍ബന്ധമായും അയക്കണം.—3)തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നതു തടയണം.4)അപകടങ്ങള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുള്ള സ്‌കൂള്‍, കോളജ്, ബസ്സ്റ്റാന്‍ഡ് പരിസരങ്ങളില്‍ വാഹനപരിശോധന കൂടുതല്‍ ശക്തമാക്കണം.—5)കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.—6)വേഗനിയന്ത്രണ സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്തതോ, ശരിയായി പ്രവര്‍ത്തിക്കാത്ത വേഗനിയന്ത്രണ ഉപകരണങ്ങള്‍ ഘടിപ്പിച്ചതോ ആയ വാഹനങ്ങള്‍ക്കെതിരേ നടപടികള്‍ ശക്തിപ്പെടുത്തണം.—7)ഹെല്‍മറ്റ് ധരിക്കാതെയോ, വാഹനത്തില്‍ രണ്ടിലധികം യാത്രക്കാരുമായോ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണം.—എല്ലാ പോലിസ് ഉദ്യോഗസ്ഥരും നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൈക്കൊള്ളുന്ന നടപടികളുടെ വിവരങ്ങള്‍, കേരള റോഡ് സുരക്ഷാ അതോറിറ്റിക്കും വിഷയവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഓഫിസുകളിലേക്കും ഒക്‌ടോബര്‍ 10ന് മുമ്പായി ലഭ്യമാക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss