|    Feb 22 Thu, 2018 12:27 pm
FLASH NEWS

റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് സന്നദ്ധസേവനവുമായി യതി സ്‌കൂള്‍

Published : 17th January 2017 | Posted By: fsq

 

കല്‍പ്പറ്റ: വിവിധ മാധ്യമങ്ങളിലൂടെ ലഹരിവിരുദ്ധ റോഡ് സുരക്ഷ, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംസ്ഥാനത്തുടനീളം അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ പച്ചിലക്കാട് യതി സ്‌കൂള്‍ കുട്ടികള്‍ ഈ വര്‍ഷത്തെ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് രംഗത്തെത്തിയത് നാടന്‍പാട്ടുമായി. ഓട്ടന്‍തുള്ളല്‍, മജിക് ഷോ, തെരുവുനാടകം തുടങ്ങിയ കലാരൂപങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി തിരഞ്ഞെടുത്തിരുന്നത്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും മൂന്ന് താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ മറ്റു സംഘടനകളുമായി സഹകരിച്ചാണ് അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നാടന്‍പാട്ട് ആചാര്യനായ സുരേഷ് മാത്യു വൈദ്യര്‍, പ്രകാശന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ നല്‍കിയ പരിശീലനം മികച്ച രീതിയില്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കി. ടീം ലീഡര്‍മാരായ നിയതി റൂഹ, അനില എന്നിവര്‍ക്കു പുറമെറോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് സന്നദ്ധസേവനവുമായി യതി സ്‌കൂള്‍ ലിയ, മിഹ, ആതില്‍, സിനാര്‍, ഗോകുല്‍, അജയ്, ആകാശ്, കൃഷ്ണപ്രിയ എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. ടീം മാനേജര്‍ കൂടിയായ സ്‌കൂള്‍ മനേജര്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോളിയ ട്രീസ, പ്രിന്‍സിപ്പല്‍ സന്ധ്യ റോബിന്‍, എലിസബത്ത് എന്നിവരുടെ സാന്നിധ്യം കുട്ടികള്‍ക്കു പ്രചോദനമാണ്. സമാപന സമ്മേളനം ജോയിന്റ് ആര്‍ടിഒ മനോജ് ഉദ്ഘാടനം ചെയ്തു. എംവിഐ ബിജുമോന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss