|    Oct 18 Wed, 2017 7:48 am
FLASH NEWS

റോഡ് സംസ്‌കാരത്തിന് അനുസരണശീലം ആവശ്യം: എഡിഎം ടി വിജയന്‍

Published : 10th August 2017 | Posted By: fsq

 

മലപ്പുറം: അനുസരണ ശീലമുള്ള സമൂഹത്തിനേ റോഡ് സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാനാവൂലെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി വിജയന്‍ അഭിപ്രായപ്പെട്ടു. റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം (റാഫ്) മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല റോഡ് സുരക്ഷാ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ഗതാഗത നിയമങ്ങളും ചട്ടങ്ങളും അനുസരിക്കന്‍ പ്രാപ്തമാവുന്ന മുറയ്ക്ക് റോഡ് അപകടങ്ങള്‍ ലഘുകരിക്കാനാവും. റാഫിന്റെ റോഡ് സുരക്ഷാ ബോധവല്‍കരണ തുടര്‍പരിപാടിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ആവശ്യമാണെന്നും പറഞ്ഞു.  റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി. റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ എം ഷാജി, മലപ്പുറം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജു എന്നിവര്‍ ക്ലാസെടുത്തു. ഖാദര്‍ കെ തേഞ്ഞിപ്പലം, കെ പി ബാബു ഷെരീഫ്, ജ്യോതി പാമ്പലത്ത്, എ ടി സെയ്തലവി, അഡ്വ. പി കെ റജീന, എ പി. ജയബിന്ദു, ഫ്രാന്‍സിന് ഓണാട്ട്, ബംഗാളത്ത് കുഞ്ഞുട്ടി, സുമാശങ്കര്‍,നൗഷാദ് മാമ്പ്ര, ജാഫര്‍ മാറാക്കര തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക