|    Oct 21 Sat, 2017 9:19 pm
FLASH NEWS

റോഡ് വെട്ടിപ്പൊളിച്ച് പാര്‍ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Published : 6th February 2016 | Posted By: SMR

കാലടി: ശങ്കരാ പാലത്തിനു സമീപം വെട്ടുവഴികടവ് റോഡ് വെട്ടിപ്പൊളിച്ച് പാര്‍ക്, വിശ്രമകേന്ദ്രം, റസ്റ്റോറന്റ് എന്നിവ നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
പുഴയിലേക്കും ശിവരാത്രി മണപ്പുറത്തേക്കും ഇറങ്ങുവാനുള്ള പാതയില്‍ ഒരു വിധത്തിലുള്ള നിര്‍മാണവും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. തുടക്കത്തിലെ തടഞ്ഞ നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം അളക്കുവാന്‍ പഞ്ചായത്ത് അധികൃതരും മറ്റും എത്തിയപ്പോഴാണ് തടഞ്ഞത്. തിരക്കേറിയ പട്ടണത്തിലെ പാര്‍ക്കിങ് ഏരിയയുമാണ് ഇവിടം. എംഎല്‍എയുടെ വികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
ഫണ്ടില്ലാതെ മുടങ്ങിപ്പോയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടതെന്നും അശാസ്ത്രീയ നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്നും തടയാനെത്തിയവര്‍ മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക