|    May 23 Tue, 2017 10:33 pm
FLASH NEWS

റോഡ് വീതികൂട്ടാന്‍ എടുത്ത മണ്ണ് ഡാമില്‍ തള്ളി

Published : 7th September 2016 | Posted By: SMR

മൂന്നാര്‍: ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡരികില്‍ നിന്നെടുത്ത മണ്ണ് ഡാമിലേക്ക് തള്ളി.കൊച്ചി  ധനുഷ്‌കോടി ദേശീയ പാതയില്‍ പഴയ മൂന്നാര്‍ മൂലക്കട ഭാഗത്ത് റോഡരികില്‍ നിന്നെടുത്ത മണ്ണാണ് ഹെഡ് വര്‍ക്‌സ് ഡാമിലേക്ക് തള്ളിയത്.നൂറുകണക്കിന് ലോഡാണ് രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഡാമിലേക്ക് തള്ളിയത്.മണ്ണ് തള്ളുന്നതിന് പുറമെ ജെസിബി ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തുകയും ചെയ്യുന്നു ഡാമിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന മണ്ണിടല്‍ തുടര്‍ന്നിട്ടും കെഎസ്ഇബി അധികൃതര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
പള്ളിവാസല്‍ ജല വൈദ്യുതി പദ്ധതിയുടെ ഇന്‍ ലെറ്റ് പൈപ്പുകള്‍ തുടങ്ങുന്നതിന് മീറ്ററുകള്‍ക്കു അകലെയാണ് ഇപ്പോള്‍ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഒഴുക്ക് വര്‍ധിക്കുന്നതോടെ മണ്ണ് ഇന്‍ലെറ്റ് പൈപ്പുകളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.ഇതോടെ ജില്ലയിലെ പ്രധാന വൈദ്യുതി ഉല്‍പാദനം തന്നെ തടസപ്പെടുന്ന സാഹചര്യം ഉടലെടുക്കും. ഡാമിലേക്ക് മണ്ണിടുന്നത് നികത്തലിന്റെ ഭാഗമാണെന്നു ള്ള ആരോപണം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day