|    Dec 16 Sat, 2017 10:24 pm
FLASH NEWS

റോഡ് വികസനം: 97 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

Published : 25th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയില്‍ 6 റോഡുകള്‍ അഭിവൃധിപ്പെടുത്താനായി 97 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പി കെ ശ്രീമതി എംപിയുടെ ഓഫിസില്‍ നിന്നറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.ചിറക്കുനി-അണ്ടല്ലൂര്‍-പാറപ്രം-മൂന്നുപെരിയ-ചക്കരക്കല്‍-കാഞ്ഞിരോട്-മുണ്ടേരിമൊട്ട-ചെക്കിക്കുളം-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ് റോഡിനു 24 കോടി, പയ്യന്നൂര്‍-ചെറുപുഴ റോഡിനു 12 കോടി, കൊട്ടയോടി-ചെറുവാഞ്ചേരി-കണ്ണവം റോഡിനു 15 കോടി, തിരൂര്‍-ബ്ലാത്തൂര്‍-ഇരിക്കൂര്‍-മട്ടന്നൂര്‍ റോഡിനു 21 കോടി), തളിപ്പറമ്പ്-മന്ന-വെള്ളാവ്-കുറ്റിയേരി-പാണത്തൂര്‍-കാട്ടാമ്പള്ളിക്കടവ്-പൂവ്വം റോഡിനു 15 കോടി, കുപ്പം-എരിപുരം റോഡിനു 10 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss