|    Oct 16 Tue, 2018 7:43 pm
FLASH NEWS

റോഡ് വികസനം; സമരം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന്്് റോഡ് വികസനത്തിനായി പ്രഖ്യാപിച്ച തുക അനുവദിക്കാത്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ച പ്രക്ഷോഭം തുടരുമെന്ന്് ആക്ഷന്‍ കമ്മറ്റി അറിയിച്ചു. പദ്ധതിക്കായി സര്‍ക്കാര്‍  അനുവദിച്ച 50 കോടി രൂപ മൂന്ന് മാസത്തിന് ശേഷം കലക്ടറുടെ അക്കൗണ്ടിലേക്ക് എത്തിയതായി അറിഞ്ഞു. ഇതു വരെ ഭൂമി റജിസ്റ്റര്‍ ചെയ്തു കൊടുത്തവരുടെ നഷ്ടപരിഹാര തുക നല്‍കുവാന്‍ മാത്രമേ ഈ തുക കൊണ്ട് കഴിയുകയുള്ളൂ. രേഖകള്‍ വാങ്ങിച്ചു വെച്ച ബാക്കിയുള്ള ഭൂഉടമകളുടെ സ്ഥലം ഏറ്റെടുക്കുവാന്‍ അടിയന്തിരമായി 100 കോടി രൂപ കൂടി സര്‍ക്കാര്‍  അനുവദിച്ചാലെ  റജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോവാന്‍ കഴിയുകയുള്ളു. കടകള്‍ ഒഴിഞ്ഞു കൊടുത്ത കച്ചവടക്കാരുടേയും, തൊഴിലാളികളുടേയും നഷ്ടപരിഹാര തുക നല്‍കുവാനും ഉണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്   ആവശ്യമുള്ള ഫണ്ട് നല്‍കാമെന്ന് രണ്ടു ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു.തുടര്‍ നടപടികള്‍ക്ക്  ആവശ്യമായ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ച 25 ന്റെ ടൗണ്‍ ഹാളിലെ മാധ്യമ വാര്‍ത്താ പ്രദര്‍ശനവും വിശദീകരണ സമ്മേളനവും, ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തിലെ മാനാഞ്ചിറയിലെ റോഡ് ഉപരോധവും തുടരുന്നതാണന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.എം ജി എസ് നാരായണനും,സമര സഹായസമിതി ചെയര്‍മാന്‍ തായാട്ട് ബാലനും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss