|    Mar 23 Thu, 2017 11:52 pm
FLASH NEWS

റോഡ് വികസനം നീട്ടിക്കൊണ്ടുപോവുന്നു; മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

Published : 14th July 2016 | Posted By: SMR

രാജപുരം: സ്വകാര്യ റോഡ് സംരക്ഷണത്തിന്റെ പേരില്‍ റോഡ് വികസനം നീട്ടികൊണ്ടുപോകുന്നതിനെതിരെ ജനകീയ കമ്മിറ്റി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. ചുള്ളിക്കര-കുറ്റിക്കോല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ചുള്ളിക്കരയ്ക്ക് സമീപം റോഡ് സംരക്ഷണഭിത്തി നിര്‍മാണമാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. ചുള്ളിക്കര മുതല്‍ കൊട്ടോടി വരെ മൂന്നു കിലോ മീറ്റര്‍ മെക്കാഡം ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡ് സംരക്ഷണ ഭിത്തി നിര്‍മാണത്തോടെ ഇല്ലാതാകും.
ഇത്തരമൊരു സാഹചര്യത്തില്‍ സ്വകാര്യ റോഡ് നിലനിര്‍ത്തികൊണ്ട് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നു. എന്നാല്‍ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കി കൊട്ടോടി-ചുള്ളിക്കര റോഡിന്റെ വികസനം പൂര്‍ത്തിയാക്കണമെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ബദല്‍ റോഡ് നിര്‍മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റി എന്ന പേരില്‍ മറ്റൊരു വിഭാഗവും രംഗത്തുവന്നതോടെ പ്രവൃത്തികള്‍ ഇപ്പോള്‍ നിലച്ചമട്ടാണ്.
ഇരുകൂട്ടരും തമ്മില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജനകീയ കമ്മിറ്റി നൂറുകണക്കിനാളുകളുടെ ഒപ്പുകള്‍ ശേഖരിച്ച് കൊട്ടോടി-ചുള്ളിക്കര റോഡിന്റെ വികസനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍,എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക