|    Oct 18 Wed, 2017 1:05 pm
FLASH NEWS

റോഡ് വികസനം: നിരാഹാരസമരം ഇന്ന്് മൂന്നാം ദിവസം; റോഡ് ഉപരോധം മാറ്റിവച്ചു

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: കിഴക്കെ നടക്കാവില്‍ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നടക്കാവ് വികസന സമിതി നേതാക്കളായ പൊതു പ്രവര്‍ത്തകന്‍ കെ പി വിജയകുമാര്‍, സമിതി പ്രസിഡന്റ് പി എം പ്രേമരാജന്‍ എന്നിവര്‍ നടത്തുന്ന നിരാഹാരസമരം രണ്ടുനാള്‍ പിന്നിട്ടു. സമരം തുടരും. സമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ നടത്താനിരുന്ന റോഡ് ഉപരോധം മാറ്റി വച്ചതായി നടക്കാവ് വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്റെ നേതൃത്വത്തില്‍ വകുപ്പ്് മന്ത്രിമാരുമായി ചര്‍ച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റോഡ് ഉപരോധം അഞ്ചാം തിയ്യതിയിലേക്ക് മാറ്റിയത്. എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ് മുതല്‍ പാരിഷ്ഹാള്‍ കവല വരെയുള്ള സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുക, കെട്ടിടം പൊളിക്കുന്നതിനു മുമ്പായി കിഴക്കെ നടക്കാവ് ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുക, ഭൂമി ഒഴിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ചയാണ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും നിരാഹാരമനുഷ്ഠിച്ചു. കെ പി സത്യകൃഷ്ണന്‍, എ കെ ജയകുമാര്‍ മുഹമ്മദ് നിഹാസ്, എം ബാലഗോപാല്‍, അഡ്വ. ടി കെ അബ്്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സാമൂഹിക-സാംസ്്കാരിക-രാഷ്ട്രീയ നേതാക്കള്‍ സമര പന്തലിലെത്തി നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ സേതുമാധവന്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി വി നിധീഷ് എന്നിവര്‍ സമര പന്തലില്‍ എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക