|    Sep 23 Sat, 2017 3:56 am
FLASH NEWS

റോഡ് നിര്‍മാണ പദ്ധതികള്‍; പത്ത് ശതമാനം പ്ലാസ്റ്റിക്് ഉപയോഗിച്ച് വേണമെന്ന് വ്യവസ്ഥ ചെയ്‌തെന്ന് മന്ത്രി

Published : 13th October 2016 | Posted By: Abbasali tf

ഇടുക്കി: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ പത്ത് ശതമാനം റോഡുകള്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിക്കണമെന്ന് വ്യവസ്ഥ ചെയ്തതായി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍.വിജയകരമാവുകയാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അടിമാലി – കുമളി ദേശീയ പാത 185ന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ദേശീയ പാതകളും നാലു വരിയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് വിഘാതമാകുന്നത്.  ദേശീയപാത വികസനത്തിന്  ആവശ്യമായ സ്ഥലം നൂറു ശതമാനവും ഏറ്റെടുത്ത് നല്‍കിയാലെ പദ്ധതികള്‍ ആരംഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതി.സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായും കേന്ദ്ര ധനകാര്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അറുപത് എഴുപത് ശതമാനം സ്ഥലം ഏറ്റെടുത്താല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.റോഡുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സമാന കാലാവസ്ഥ സാഹചര്യമുള്ള മലേഷ്യയിലെ റോഡുനിര്‍മ്മാണ സാങ്കേതിക വിദ്യ ഇവിടെയും ഉപയോഗപ്പെടുത്തുന്ന കാര്യം പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സമ്മേളനത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ജോയ്‌സ് ജോര്‍ജ്ജ് എം. പി. പറഞ്ഞു. എം എം മണി എം.എല്‍. എ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ മാരായ എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്മിത മുനിസ്വാമി , വൈസ് പ്രസിഡന്റ് ബിനു ചോപ്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ഉഷ സദാനന്ദന്‍, ഷേര്‍ലി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം പി ജോര്‍ജ്, ശ്രീജ ജോര്‍ജ്, അജിത മോഹനന്‍,ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ രമ, അസി: എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റെക്‌സ് അലക്‌സ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക