|    Mar 26 Sun, 2017 11:15 am
FLASH NEWS

റോഡ് നിര്‍മാണം: ഗെയില്‍ അധികൃതര്‍ നഗരസഭയ്ക്കു കത്തുനല്‍കി

Published : 29th July 2016 | Posted By: SMR

കളമശ്ശേരി: നഗരസഭയ്ക്കു നല്‍കിയ പണം 16 മാസമായിട്ടും ഉപയോഗിക്കാത്തതിനെത്തുടര്‍ന്ന് പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗെയില്‍ അധികൃതര്‍ നഗരസഭയ്ക്കു കത്തുനല്‍കി.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ച പള്ളത്തുപാടത്തുകൂടെ നഗരസഭയ്ക്കു റോഡ് നിര്‍മിച്ചുനല്‍കു—ന്നതിനാണ് സിഎസ്ആര്‍ ഫണ്ടില്‍നിന്നും പണം അനുവദിച്ചത്. ഗെയില്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് റോഡും കല്‍വര്‍ട്ടും സംരക്ഷണഭിത്തിയും നിര്‍മിക്കുന്നതിന് 47.6 ലക്ഷംരൂപ നഗരസഭയ്ക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ഇതിനെത്തുടര്‍ന്ന് 2015 മാര്‍ച്ച് 18ന് 4.76 ലക്ഷംരൂപ ആദ്യ ഘട്ടമായി നല്‍കുകയും ചെയ്തു. 2015 ഡിസംബര്‍ 31നകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുകാണിച്ച് ഗെയില്‍ അധികൃതര്‍ നഗരസഭയ്ക്കു കത്തും നല്‍കിയിരുന്നു.
പണം നല്‍കി 16മാസം കഴിഞ്ഞിട്ടും റോഡ് നിര്‍മാണവുമായി മുന്നോട്ടുപോവാന്‍ നഗരസഭ തയ്യാറായിട്ടില്ല. പുതിയ ഭരണസമിതി അധികാരത്തില്‍കയറി ഒമ്പതുമാസത്തിനിടയില്‍ രണ്ടുതവണ റോഡ് നിര്‍മാണം സംബന്ധിച്ച് ഗെയില്‍ അധികൃതര്‍ കത്ത് നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് നഗരസഭ യാതൊരു നടപടിയുമെടുത്തിട്ടില്ല. റോഡ് നിര്‍മാണം നടത്തുന്നതിന് നഗരസഭ തയ്യാറായില്ലെങ്കില്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ആദ്യ ഗഡുവായി നല്‍കിയ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് നഗരസഭയ്ക്കു വീണ്ടും കത്ത് നല്‍കിയിരിക്കുകയാണ്. നഗരസഭയ്ക്ക് സിഎസ്ആര്‍ ഫണ്ടില്‍നിന്നും ലഭിച്ചേക്കാവുന്ന അരക്കോടിരൂപ നഷ്ടപ്പെടുത്തുന്നതിനെതിരേ പ്രതികരിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക