|    Jul 27 Thu, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഡ് നികുതി വര്‍ധന; പുനപ്പരിശോധനയില്ലെങ്കില്‍ സമരത്തിലേക്ക്: സ്വകാര്യ ബസ്സുടമകള്‍

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: യാത്രാ ബ സ്സുകളുടെ ഫ്‌ളോര്‍ ഏരിയ പ്രകാരം റോഡ് നികുതി വര്‍ധന നടപ്പാക്കാനുള്ള ബജറ്റ് നിര്‍ദേശം പുനപ്പരിശോധിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്കു കടക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷ ന്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബോഡി കോഡ് നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നതിനാലാണ് റോഡ് ടാക്‌സ് ഫ്‌ളോര്‍ ഏരിയ പ്രകാരം നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ടാക്‌സ് വര്‍ധിപ്പിച്ചാല്‍ നിലവില്‍ അടയ്ക്കുന്ന തുകയില്‍ നിന്ന് 10,000ലധികം രൂപയുടെ വര്‍ധനവ് വരും. ഇത് ബസ്സുടമകള്‍ക്കു താങ്ങാന്‍ സാധിക്കില്ലെന്നും ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫ്‌ളോര്‍ ഏരിയ അടിസ്ഥാനത്തില്‍ നികുതി നിര്‍ണയിക്കുമ്പോള്‍ ഓര്‍ഡിനറി ബസ്സുകള്‍ക്ക് സ്‌ക്വയര്‍ മീറ്ററിന് 1300 രൂപ, ടൗണ്‍ ബസ്സുകള്‍ക്ക് 1360, ഫാസ്റ്റ് പാസഞ്ചറിന് 1400 എന്നിങ്ങനെയാണ് നിരക്കു നിശ്ചയിക്കാന്‍ ബജറ്റ് നിര്‍ദേശമുള്ളത്. നിലവില്‍ 48 സീറ്റു—ള്ള ബസ് സര്‍വീസുകള്‍ക്ക് 24,900 രൂപയാണ് നികുതിയിനത്തില്‍ അടയ്ക്കുന്ന ത്. പുതുക്കിയ നിരക്കുപ്രകാരം ഇത് 35,360 രൂപയാണ്. ഇത് സിറ്റി ബസ്സുകളുടെ സര്‍വീസ് ടാക്‌സ് നിരക്കാണ്. ഇതില്‍ മാത്രം 10,460 രൂപ അധികമായി അടയ്‌ക്കേണ്ടി വരും. മറ്റ് സര്‍വീസുക ള്‍ക്ക് ഇതിലും വര്‍ധനവുണ്ടാ കും. ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷുറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനവര്‍ധനവ്, വര്‍ക്ക്‌ഷോപ് ചാര്‍ജ് എന്നിവയടക്കം വന്‍ പ്രതിസന്ധിയാണ് സ്വകാര്യ ബസ് വ്യവസായം നേരിടുന്നത്.
ഈ സാഹചര്യത്തില്‍ റോഡ് നികുതി വര്‍ധന കൂടി സാധാരണക്കാരായ ബസ്സുടമകള്‍ക്കു താങ്ങാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശം പുനപ്പരിശോധിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചുള്ള അനിശ്ചിതകാല സമരം നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് എം ബി സത്യന്‍, ഹംസ എരിക്കുന്നന്‍, ടി കെ ജയരാജ്, ആന്റോ ഫ്രാന്‍സിസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക