|    Jan 21 Sat, 2017 5:45 am
FLASH NEWS

റോഡ് നവീകരണം: സ്റ്റേഡിയം-പുതിയറ റോഡില്‍ പൊടിശല്യം രൂക്ഷം

Published : 5th September 2016 | Posted By: SMR

കോഴിക്കോട്: ശ്വാസകോശ രോഗങ്ങള്‍ക്കു ഹേതുവാകുന്ന എംസാന്റ് റോഡ് നവീകരണ പ്രവൃത്തിക്ക് ഉപയോഗിച്ച സ്‌റ്റേഡിയം-പുതിയറ റോഡില്‍ പൊടിപടലം ഭീഷണിയാവുന്നു. റോഡിലെ കുണ്ടും കുഴിയുമായിരുന്നു യാത്രക്കാര്‍ക്ക് ഇത്രയുംകാലം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നത്. ഇപ്പോള്‍ അതിലും സങ്കീര്‍ണ്ണമായിരിക്കുകയാണ് ഇതിലൂടെയുള്ള യാത്ര. പത്തിരുപത് ദിവസം കഴിഞ്ഞേ ടാറിങ് പ്രവൃത്തി നടത്തുവാന്‍ സാധിക്കൂ എന്നതുകൊണ്ട് ഇത്രയും ദിവസം റോഡരികിലെ ഓഫിസുകളും കച്ചവട സ്ഥപനങ്ങളിലേയും ജീവനക്കാരും വഴിയാത്രക്കാരും ഇപ്പോള്‍ പൊടി ഭക്ഷിക്കേണ്ട അവസ്ഥയിലാണ്.
വലിയ വാഹനങ്ങള്‍ കടന്നുപോയിക്കഴിഞ്ഞാല്‍ പിന്നീട് അഞ്ചു പത്ത് നിമിഷം പൊടി ഉയരുകയാണ്. റോഡ് പണി നടക്കുമ്പോള്‍ ഇടയ്ക്ക് റോഡില്‍ വെള്ളം ഒഴിച്ച് പൊടി പടരാതെ നോക്കിയിരുന്നു. ഓണം-ബക്രീദ് ഷോപ്പിങിനു എത്തുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നുപോവുന്നത്. അടിയന്തിരമായി ഇടയ്ക്കിടെ വാഹനങ്ങളില്‍ വെള്ളമെത്തിച്ച് റോഡ് നനയ്ക്കാന്‍ നടപടിയുണ്ടാകണം. ഇരുവശത്തുമുള്ള വീടുകള്‍ക്കും പൊടിശല്യം രൂക്ഷമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക