|    Jul 20 Fri, 2018 10:16 pm
FLASH NEWS

റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജെസിബി നാട്ടുകാര്‍ തടഞ്ഞു

Published : 8th September 2017 | Posted By: fsq

 

നെട്ടൂര്‍: തകര്‍ന്ന് തരിപ്പണമായ നെട്ടൂര്‍ പ്രാഥമീക ആരോഗ്യ കേന്ദ്രം റോഡ്  നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നെട്ടൂര്‍കുമ്പളം പാലം പണിസ്ഥലത്തേക്ക് കൊണ്ട് പോയ ജെസിബി നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 8.30 ഓടേയാണ് സംഭവം. പഴയ മാര്‍ക്കറ്റിനു് മുന്നിലെ റോഡില്‍ നിന്നാരംഭിച്ച് നെട്ടൂര്‍  കുമ്പളം ഫെറിയില്‍ അവസാനിക്കുന്ന റോഡാണിത്. കാല്‍നട പോലും അസാധ്യമായ വിധത്തില്‍ റോഡ് തകര്‍ന്നിട്ട് നാളേ റെയായി. റോഡില്‍ പലയിടത്തും ആഴമുള്ള കുഴിയും രൂപപെട്ടിട്ടുണ്ട്. മഴവെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്ന കുഴിയില്‍ കാല്‍നടക്കാരും ഇരുചക്ര വാഹന യാത്രികരും തെന്നി വീഴുന്നതും പതിവാണ്. പാലം പണിക്ക് കരാര്‍ എടുത്തവരോട് റോഡ് നന്നാക്കണമെന്ന് പലവട്ടം ആവശ്യപെട്ടെങ്കിലും തയ്യാറാകാതിരുന്നതിനേ തുടര്‍ന്നാണു് ജെസിബി തടഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. കരാറുകാരുമായി നടന്ന ചര്‍ച്ചയില്‍ അടിയന്തിരമായി റോഡിലെ കുഴി മൂടി കോണ്‍ക്രീറ്റ് ചെയ്തു നല്‍കാമെന്ന ഉറപ്പ് ലഭിച്ചതിനേ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss