|    Mar 29 Wed, 2017 10:51 pm
FLASH NEWS

റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 12th April 2016 | Posted By: SMR

മാള: കൂഴൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡായ ആലമറ്റം അധികൃതര്‍ അവഗണിക്കുന്നതായി പരാതി. വാര്‍ഡിലെ പ്രധാന റോഡായ സഹൃദയ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുണ്ടൂര്‍ ആലുവ റോഡ് മാള തുരുത്തിപ്പുറം റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് സഹൃദയ.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ 200 മീറ്റര്‍ ടാറിങ് നടത്തിയിട്ടുണ്ട്. ശേഷിക്കുന്നത് പാടശേഖരത്തിന് സമീപത്ത് കൂടിയാണ്. ഇവിടെ രണ്ട് കള്‍വര്‍ട്ടുകള്‍ നേരത്തേ നിര്‍മിച്ചിട്ടുണ്ട്.
റോഡ് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിക്കണം. ആലമറ്റംവാര്‍ഡിലെ ഈ റോഡ് ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയിലേക്കുള്ള എളുപ്പമുള്ള റോഡാണ്. വര്‍ഷകാലത്ത് ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാര്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day