|    Jul 21 Fri, 2017 8:15 am

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ഒറ്റയാള്‍ സമരം

Published : 14th July 2017 | Posted By: fsq

 

പള്ളുരുത്തി: തകര്‍ന്ന് കുഴിയായ റോഡ് ശരിയാക്കാണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ഒറ്റയാള്‍ സമരം. കുമ്പളങ്ങി പഴങ്ങാട്ട് പള്ളിക്ക് സമീപം തരിപ്പേല്‍ കെ എസ് പ്രസാദാണ് ഒറ്റയാള്‍ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നത്. ഇയാള്‍ നടത്തുന്ന കൂള്‍്ര ഡ്രിങ്ക്‌സ് കടയ്ക്ക് മുന്‍പിലാണ് വലിയ കുഴിയുള്ളത്. ഈ കുഴിയില്‍  ഇരുചക്രവാഹനങ്ങള്‍ വീണ് അപകടം പതിവായെന്ന് പ്രസാദ് പറയുന്നു. മാത്രമല്ല കുഴിയിലൂടെ വാഹനങ്ങള്‍ ചെളിവെള്ളം തെറിപ്പിച്ചാണ് പായുന്നത്. ഇതുമൂലം കച്ചവടം നടത്താന്‍ സാധിക്കാത്ത സ്ഥിതിയായതിനാലാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കുവാന്‍ ഒറ്റയാള്‍ പ്രതിഷേധവുമായി ഇറങ്ങിയതെന്നും പ്രസാദ് പറയുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ തെന്നി ഇരുചക്രവാഹനം ഓടിച്ചിരുന്ന വീട്ടമ്മ കാറിനടിയില്‍ വീണ് മരിച്ചിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം പ്രവര്‍ത്തകരും സമരം നടത്തിയിരുന്നു. നാട്ടുകാര്‍ കുഴിയില്‍ അപകട സൂചിപ്പിക്കുന്നതിന് കൊടിയും സ്ഥാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക