|    May 1 Mon, 2017 11:49 am
FLASH NEWS

റോഡ് താറുമാറായി; അരൂര്‍ക്കാരുടെ ദുരിതം തുടരുന്നു

Published : 4th May 2016 | Posted By: SMR

കൊണ്ടോട്ടി: അരൂര്‍ നിവാസികള്‍ പറയുന്നു. ഞങ്ങള്‍ക്ക് മഴ വേ(ണ്ട)ണം! അത്യുഷ്ണത്തില്‍ തളര്‍ന്ന് കരിയുമ്പോഴും പ്രദേശവാസികള്‍ വരാനിരിക്കുന്ന മഴയേയും കാലവര്‍ഷത്തേയും ഭയക്കുന്നു. പൊതു മരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഐക്കരപ്പടി ഒളവട്ടൂര്‍ റോഡിലെ പുളിക്കല്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പള്ളിപ്പടി മുതല്‍ പുതിയേടത്തു പറമ്പ് വരെയുള്ള ഭാഗം ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ട് വര്‍ഷം മുമ്പ് റോഡിന്റെ ടാറിട്ട ഭാഗത്തിന്റെ പകുതിയോളം ഉള്‍പ്പെടെ അന്ന് വെട്ടിപൊളിച്ചു കഴിച്ചു തുടങ്ങി. പൈപ്പിടല്‍ ജോലി ഇഴഞ്ഞാണ് നീങ്ങിയത്. അന്നു മുതല്‍ തുടങ്ങിയതാണ് നാട്ടുക്കാരുടെ യാത്രാദുരിതപര്‍വ്വം. ഇപ്പോള്‍ ജലവിതരണത്തിനായുള്ള രണ്ടാമത്തെ പൈപ് ലൈന്‍ ഇടാനായി റോഡിന്റെ ശേഷിച്ച ഭാഗം കഴിച്ചു തുടങ്ങിയിരിക്കുന്നു.ഇതോടെ റോഡിന്റെ ടാറിട്ട ഭാഗം മുഴുവന്‍ നഷ്ടപ്പെട്ടു. പകരം രൂപപ്പെട്ടത് വലിയ കുഴികളും പൊടി കൂനകളും! മഴ പെയ്യുന്നതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദുരിതമുണ്ടാക്കുന്ന രീതിയില്‍ റോഡ് കുളമാകും. പ്രദേശത്തെ രണ്ട് സ്‌കൂളകളിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഇത് വലിയ യാത്രാ ക്ലേശമാണ് ഉണ്ടാക്കുന്നത്. കണ്ടും കുഴിയും നിറഞ്ഞ റോഡും പൊടിശല്യവും കാരണത്താല്‍ പാടുപ്പെടുകയാണ് നാട്ടുക്കാര്‍.
റോഡ് പുനര്‍നിര്‍മാണത്തിന് മാസങ്ങള്‍ക്ക് മുമ്പ് ടെന്‍ഡര്‍ എടുത്തവര്‍ ഇതുവരെ പണി തുടങ്ങിയിട്ടില്ല. അവശേഷിക്കുന്ന റോഡ് വെട്ടിപൊളിചു കുഴി എടുക്കല്‍ എപ്പോയും തുടരുന്നു.
പൈപ് ലൈന്‍ പണ്ടി ഉടന്‍ പൂര്‍ത്തിയാക്കി റോസ് റീ ടാറിങ് നടത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഫോക്കസ് അരൂര്‍’ആവശ്യപ്പെട്ടു.
ഫോക്കസ് ‘ഭാരവാഹികള്‍: ടി.കെ. അബ്ദുല്‍ റസാഖ് (പ്രസിഡന്റ്), കെ. ആലിക്കോയ,(സെക്രട്ടറി),പി.അബദുല്‍ കരിം, നൗഫാന്‍ (വൈസ് പ്രേസിടെന്റുമാര്‍), എം.മുസ്തഫ,കെ.എന്‍. ഹംസ ( ജോയിന്റ് സെക്രെടരിമാര്‍ ),കെ. വീരാന്‍ കുട്ടി(ഖജാഞ്ചി).

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day