|    Nov 20 Mon, 2017 1:02 am
FLASH NEWS

റോഡ് തകര്‍ന്നു; നന്നാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

Published : 12th August 2017 | Posted By: fsq

 

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി കടന്നു പോകുന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാന്‍ പി മോഹന്‍ ദാസ് ഉത്തരവിട്ടു. നരയംകുളം വേട്ടൂണ്ട മുതല്‍ ഇല്ലത്ത് താഴെ വരെ രണ്ട് കിലോമീറ്ററോളമുള്ള റോഡാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നന്നാക്കാന്‍ ഉത്തരവായത്. വയല്‍ നികത്തിയാണ് ഇവിടെ ജപ്പാന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചത്. പൈപ്പിന് സമാന്തരമായി മണ്ണിട്ട് നികത്തി റോഡ് നിര്‍മിക്കുകയും ചെയ്തു. അതില്‍ ഒരു കിലോമീറ്ററോളം സോളിങ് നടത്തിയിരുന്നു. എന്നാല്‍ സോളിങ് തകര്‍ന്ന് ഇതിലെ കാല്‍നടയാത്ര പോലും അസാധ്യമായ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഒപ്പ് ശേഖരിച്ച് പരാതി നല്‍കിയത്. ഭാരം കയറ്റിയ വാഹനങ്ങള്‍ പോയല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിന് കേടുപാടുകള്‍ സംഭവിക്കുമെന്നും റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപ വേണമെന്നും ഇപ്പോള്‍ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ നവീകരണം സാധ്യമല്ലെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചെങ്കിലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. പെരുവണ്ണാമൂഴിയില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്കും സമീപ പഞ്ചായത്തിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക