|    Nov 17 Sat, 2018 5:43 am
FLASH NEWS

റോഡ് തകര്‍ന്നു; ചേറ്റുവ മുതല്‍ എടക്കഴിയൂര്‍ വരെ ദുരിതയാത്ര

Published : 16th September 2017 | Posted By: fsq

 

ചാവക്കാട്: ദേശീയപാതയിലെ ചേറ്റുവ മുതല്‍ എടക്കഴിയൂര്‍ വരെ റോഡ് തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായിട്ടു മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല. ഇതുമൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായി. മണത്തല മുല്ലത്തറ പള്ളിക്കുമുന്‍വശം, ബ്ലോക്ക് ഓഫിസ് പരിസരം, അയിനിപ്പുള്ളി, തിരുവത്ര സെയ്ഫുല്ല റോഡ് പരിസരം, കുമാര്‍ എയുപി സ്‌കൂള്‍, അതിര്‍ത്തി, അത്താണി, എടക്കഴിയൂര്‍ കാജ, സിങ്കപ്പൂര്‍ പാലസ്, സീതി സാഹിബ് സ്‌കൂള്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകര്‍ന്നിരിക്കുകയാണ്.ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നുണ്ട്. കുഴി വെട്ടിച്ചെടുക്കുന്നതിനിടെയാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. വലിയ കുഴികളില്‍ നാട്ടുകാര്‍ വാഴയും മരക്കൊമ്പുകളും കുത്തിനിര്‍ത്തിയിരിക്കുകയാണ്. കുഴി അടയ്ക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. എല്ലാ മഴക്കാലത്തും ഈ മേഖലയില്‍ റോഡ് തകരുന്നത് പതിവായിട്ടും അത് മുന്‍കൂട്ടി കണ്ട് നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വെള്ളക്കെട്ട് രൂക്ഷമായ മേഖലയില്‍ ശാസ്ത്രീയമായ രീതിയില്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയാലെ സ്ഥായിയായ പരിഹാരം കാണാനാകൂവെന്ന് പ്രദേശവാസികള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss