|    Jul 22 Sun, 2018 6:13 am
FLASH NEWS

റോഡ് തകര്‍ന്നു; ഒഴക്കോടി യാത്ര ദുഷ്‌കരം

Published : 16th September 2017 | Posted By: fsq

 

മാനന്തവാടി: രണ്ടര കോടി രൂപ റോഡ് പണിക്കായി അനുവദിച്ചതായി പറയുമ്പോഴും തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാനന്തവാടി-ചൂട്ടക്കടവ്-ഒഴക്കോടി റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതായി. ചെറുപുഴ, ചൂട്ടക്കടവ്, മക്കിക്കൊല്ലി എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്താല്‍ ഈ കുഴികളില്‍ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസ്സിലാക്കാനാവാതെ ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. മാനന്തവാടി-കുളത്താട റോഡിലെ ആറു കിലോമീറ്ററോളം പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. തരുവണ-നിരവില്‍പ്പുഴ റോഡ് തകര്‍ന്നതിനാല്‍ നിരവില്‍പ്പുഴ, കുഞ്ഞോം പ്രദേശത്തുള്ളവര്‍ കുളത്താട, ചെറുപുഴ റോഡിലൂടെയാണ് മാനന്തവാടിയില്‍ എത്തുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന വഴിയായിട്ടും റോഡ് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ബിറ്റുമിന്‍ മെക്കാഡം ടാറിങിന് രണ്ടരകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ആയിട്ടില്ല. കുളത്താട റോഡില്‍ മാനന്തവാടി നഗരസഭയുടെ പരിധിയിലുള്ള റോഡില്‍ പാച്ച്‌വര്‍ക്ക് നടത്താന്‍ അഞ്ചുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും മഴ മാറാതെ പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ഇതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ഏതുനിമിഷവും നിലയ്ക്കാവുന്ന സ്ഥിതിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss