|    Jan 23 Mon, 2017 4:04 pm

റോഡ് തകര്‍ച്ച: റീടാറിങ് നടത്തിയില്ലെങ്കില്‍ പണം നല്‍കില്ലെന്ന് നഗരസഭ

Published : 27th September 2016 | Posted By: SMR

തലശ്ശേരി: നഗരപരിധിയില്‍ ടാര്‍ചെയ്ത് മൂന്നുമാസങ്ങള്‍ക്കകം തകര്‍ന്ന റോഡ് റീ ടാറിങ് നടത്തിയില്ലെങ്കില്‍ കരാറുകാരന് പണം നല്‍കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.
നഗരത്തില്‍ ടാര്‍ ചെയ്ത റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത് നിര്‍മാണത്തിലെ അഴിമതിയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ എം പി അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിച്ചത്. അതിനിടെ നഗരസഭാ കെട്ടിട സമുച്ചയത്തില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് കൗണ്‍സില്‍ അംഗീകാരമോ, പുരാവസ്തു, തീരദേശ പരിപാലന നിയമമോ ഇല്ലെന്ന് കൗണ്‍സിലര്‍ സാജിദ ടീച്ചര്‍ ഉന്നയിച്ചു. ചെറിയ വാക് തര്‍ക്കത്തിന് ഇതിടയാക്കിയെങ്കിലും താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത് നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫിസിനാണെന്നും തുടര്‍ന്ന് മറ്റ് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് വേണമെങ്കില്‍ അത് ഉപയോഗിക്കാമെന്നും ചെയര്‍മാന്‍ മറുപടി നല്‍കി.
നഗരപരിധിയിലെ കോടിയേരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായി വീടുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൗണ്‍സില്‍ ഏകകണ്ഠമായി പ്രതിഷേധിച്ചു. ആരുടെ വീടും അക്രമിക്കപ്പെടുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. കെ —പി —സാജിദ, വി —രത്‌നാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.——

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക