|    Oct 17 Wed, 2018 2:35 pm
FLASH NEWS

റോഡ് തകര്‍ച്ച; പഴയങ്ങാടിയില്‍ ഉപരോധം നാളെ

Published : 18th September 2017 | Posted By: fsq

 

പഴയങ്ങാടി: പൊട്ടിപ്പൊളി ഞ്ഞ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാളെ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പഴയങ്ങാടിയില്‍ റോഡ് ഉപരോധിക്കും. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ ചളിക്കുളമായതിനാല്‍ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമായിരിക്കുകയാണ്. നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. റോഡിലെ കുണ്ടും കുഴിയും കാരണം ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവാണ്. പാര്‍ട്‌സുകള്‍ മാറ്റിയും ഓട്ടോറിക്ഷകള്‍ക്കും ടാക്‌സിക ള്‍ക്കും വലിയ ബാധ്യതയാവു ന്നുണ്ട്. കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും ഏറെ ബുദ്ധിമുട്ടിലാക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. ഓവര്‍ബ്രിഡ്ജ് മുതല്‍ പഴയങ്ങാടി ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഉണ്ടാവുന്നു. ഓട്ടോ തൊഴിലാളികളും മറ്റും ചേര്‍ന്ന് കുഴികള്‍ അടച്ചിരുന്നെങ്കിലും ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. അധികൃതരുടെ അവഗണനക്കെതിരേ ജനകീയ മുന്നണിയുണ്ടാക്കി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണു നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss