|    Oct 17 Tue, 2017 5:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഡ് തകര്‍ച്ച: ജനങ്ങള്‍ സംയമനം പാലിക്കുന്നത് താന്‍ മന്ത്രിയായതിനാല്‍ – ജി സുധാകരന്‍

Published : 17th July 2016 | Posted By: SMR

ആലപ്പുഴ: റോഡുകള്‍ വ്യാപകമായി തകര്‍ന്നിട്ടും ജനങ്ങള്‍ സംയമനം പാലിക്കുന്നത് താന്‍ പൊതുമരാമത്ത് മന്ത്രിയായതിനാലാണെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ ദേശീയപാതയിലെ കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തുന്നത് പരിശോധിക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. റോഡുകളുടെ തകര്‍ച്ചയില്‍ സഹികെട്ട് ജനങ്ങള്‍ എല്ലാം കത്തിക്കുമായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് നിര്‍മാണം നടത്തിയ കരാറുകാര്‍ അഴിമതി കാണിച്ചതാണ് റോഡുകളുടെ തകരാറിനു കാരണം. നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളിലും അഴിമതി നടന്നിട്ടുണ്ട്. ഓച്ചിറ മുതല്‍ ചേര്‍ത്തലവരെ 80 കിലോമീറ്റര്‍ ദൂരത്തില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. അടിക്കടി ദേശീയപാത തകരുന്ന സാഹചര്യത്തില്‍ നിലവാരമുള്ള ഹൈവേ നിര്‍മാണത്തിനായി ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തുന്നുണ്ട്. എന്നാല്‍, ഇതിനു കാലതാമസം എടുക്കും. ദേശീയപാതയിലെ മുഴുവന്‍ കുഴികളും അടച്ച് ഗതാഗതക്ലേശം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക