|    Oct 22 Mon, 2018 12:15 am
FLASH NEWS

റോഡ് തകര്‍ച്ച; ചെര്‍പ്പുളശ്ശേരി നഗരസഭാ യോഗത്തില്‍ കൈയാങ്കളി

Published : 19th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: നഗരസഭയിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയെ ചൊല്ലി കൗ ണ്‍സില്‍ യോഗത്തില്‍ ബഹളവും കൈയാങ്കളിയും. റോഡിലെ കുണ്ടും കുഴികളും പാറപ്പൊടി വിതറി താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കണമെന്ന ചര്‍ച്ചക്കിടയിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളം വച്ചത്. പിന്നീട് ഇത് ഉന്തും തള്ളിലും കലാശിക്കുകയും ചെയ്തു. കൈയാങ്കളിയെ തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ മൈക്കിന് കേടുപാടും സംഭവിച്ചു. സിപിഎം കൗണ്‍സിലര്‍ സി കുഞ്ഞിക്കണ്ണനാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന്  യുഡിഎഫ് കൗണ്‍സിലര്‍ മീരാന്‍ നൗഫല്‍ തന്റെ വാര്‍ഡിലൂടെ കടന്നു പോകുന്ന ഒറ്റപ്പാലം റോഡിന്റെ ശോച്യാവസ്ഥയില്‍ എംഎല്‍എ നടപ്പടി എടുക്കുന്നില്ലന്നെന്ന് ആരോപിച്ചതോടെയാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധത്തിനും തുടര്‍ന്നുള്ള കയ്യാങ്കളിയിലും അവസാനിച്ചത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. 12അജണ്ടകള്‍ യോഗം ചര്‍ച്ച ചെയ്തു. ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ കെ എ അസീസ്, സ്ഥിര സമിതി അധ്യക്ഷന്‍ പി രാംകുമാര്‍, കൗണ്‍സിലര്‍മാരായ കെ എം ഇസ്ഹാഖ്, പി ജയന്‍, കൃഷ്ണദാസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss