|    May 1 Mon, 2017 5:51 am
FLASH NEWS

റോഡ് കൈയേറ്റേം—; നടപടി ശക്തമാക്കും

Published : 25th November 2016 | Posted By: SMR

വടകര: പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ സംരക്ഷിക്കാനും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിത യാത്ര ഒരുക്കാനും നടപടിയാവുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിത യാത്ര സാധ്യമാക്കുതിനും വേണ്ടി സംസ്ഥാന ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംസ്ഥാന ഹൈവേ, ജില്ലാ തല റോഡു ള്‍, മറ്റു പ്രധാന റോഡുകള്‍ എന്നിവയ്ക്ക് കൂടി നിയമം ബാധകമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി വയനാട് ചുരം റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കൂടാതെ റോഡുകളും പാറകളും കൈയേറി കേടുപാടുകളുണ്ടാക്കി നശിപ്പിച്ചതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. അനുമതിയില്ലാതെ മറ്റു വകുപ്പുകളും ഏജന്‍സികളും ഉപരിതലത്തില്‍ കേടുപാടുകള്‍ വരുത്തുക, പൈപ്പുകളും മറ്റും സ്ഥാപിക്കാന്‍ വേണ്ടി റോഡ്  ഉപയോഗിക്കുക, രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡിലേക്ക് മലിന ജലം ഒഴുക്കിവിടുക, വെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിക്കുക, നിര്‍മാണ സാമഗ്രികള്‍ റോഡില്‍ സ്‌റ്റോക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ഹൈവേ പ്രൊട്ടക്ഷന്‍ ആക്റ്റ്് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വയനാട് ചുരം റോഡ് ഡിവിഷന്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day