|    Apr 29 Sat, 2017 12:56 pm

റോഡ് കൈയേറ്റം; ഒഴിഞ്ഞില്ലെങ്കില്‍ നടപടി

Published : 22nd November 2016 | Posted By: SMR

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമോ അനുവാദമോ കൂടാതെ കാല്‍ നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയില്‍ റോഡുകളും പാതകളും കൈയേറുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദോഗസ്ഥര്‍ അറിയിച്ചു.  കൈയേറ്റം നടത്തിയ വ്യക്തി/ സ്ഥാപനം 10 ദിവസത്തിനകം അവ നീക്കണം. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ സംരക്ഷിക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിതമായി യാത്ര സാധ്യമാകുന്നതിനും വേണ്ടി കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം. വകുപ്പുകളോ ഏജന്‍സികളോ പൊതുമരാമത്ത് വകുപ്പിന്റെ അറിവോ അംഗീകാരമോ അനുവദമോ ഇല്ലാതെ റോഡുകളുടെ ഉപരിതലത്തിന് കേടുപാടു വരുത്തുക, പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ കുഴിക്കുക, കുഴിച്ച റോഡുകള്‍ പുനര്‍ നിര്‍മിക്കാതിരിക്കുക, റോഡുകള്‍ കൈയേറുക മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസ്-വകുപ്പ് തല നടപടികളെടുക്കും.രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അംഗീകാരമില്ലാതെ പരസ്യബോര്‍ഡുകളും ഫഌക്‌സുകളും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ എടുത്തു മാറ്റണം. അല്ലാത്തപക്ഷം പോലിസ് നടപടികളോടെ പൊതുമരാമത്ത് വകുപ്പ് അവ നീക്കം ചെയ്യും. റോഡിലേക്ക് മലിനജലം ഒഴുക്കി വിടുകയോ റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ നടപടി യെടുക്കും. നിര്‍മാണ സാമഗ്രികള്‍ റേഡുകളില്‍ സ്റ്റോക്കു ചെയ്തവര്‍ 10 ദിവസത്തിനകം എടുത്തു മാറ്റണം. ആലപ്പുഴ നഗരത്തില്‍ വ്യാപകമായി റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടം വീണ്ടും പൂര്‍വ സ്ഥിതി പ്രാപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ശനമായി ഒഴിപ്പിച്ചിടത്താണ് വീണ്ടും കടകള്‍ സജീവമായത്. നഗരസഭ അധികൃതരുടെ ഒഴിപ്പിക്കലിന് അല്‍പായുസ് മാത്രമാണെന്ന വ്യാപാരികളുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day