|    Feb 24 Fri, 2017 4:35 pm
FLASH NEWS

റോഡ് കീഴടക്കി കാറുകള്‍; പള്ള്യാറക്കോട്ടക്ക് സമീപം ഗതാഗതം തടസ്സപ്പെടുന്നു

Published : 9th November 2016 | Posted By: SMR

നരിക്കുനി: നരിക്കുനി- നന്മണ്ട റോഡില്‍ പള്ള്യാറക്കോട്ടക്കടുത്ത് റോഡിന്റെ ഒരു ഭാഗം മുഴുവനായും കാറുകള്‍ പാര്‍ക്കിങിനായി ഉപയോഗപ്പെടുത്തുന്നത് ഗതാഗതം വഴിമുട്ടിക്കുന്നു. കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡില്‍ വില്ലേജ് ഓഫിസ് വരെ പള്ള്യാറക്കോട്ടയോട് ചേര്‍ന്ന ഭാഗമാണ് കാറുകള്‍ നിര്‍ത്തിയിടാനായി ഉപയോഗിക്കുന്നത്. ഒരു ഭാഗം കാറുകള്‍ കൈയടക്കുന്നതിനാല്‍ ഒരേ സമയത്ത് ഒരു വലിയ വാഹനത്തിന് മാത്രം കടന്നു പോവാനുള്ള വീതിയേ ഇവിടെ റോഡിനുള്ളൂ. അതിനാല്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാന്‍ കഴിയാതെ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാവുന്നു. നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോവുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളും റോഡിലെ പാര്‍ക്കിങ് കാരണം ബുദ്ധിമുട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക