|    Jul 26 Wed, 2017 10:21 pm
FLASH NEWS

റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ഉപരോധം

Published : 15th August 2016 | Posted By: SMR

കഴക്കൂട്ടം: റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചാന്നാങ്കര പോസ്റ്റ് ഓഫീസ് ജങ്ഷനിലെ റോഡ് ഉപരോധിച്ചു. ചാന്നാങ്കര ഫാത്തിമ ആഡിറ്റോറിയം മുതല്‍ പോസ്റ്റാഫീസ് ജങ്ഷന്‍ വരെയുള്ള റോഡുകളാണ് വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്നത്.
ജാവാ കോട്ടേജ് ജങ്ഷനില്‍ ചെറിയൊരു മഴ പെയ്താല്‍ റോഡ് കുളമാവുന്ന അവസ്ഥയുമാണ്. ഇതുകാരണം ദിവസവും ഇവിടെ അപകടവും പതിവാണ്. ഈ റോഡ് വഴിയാണ് പെരുമാതുറ ഭാഗത്തേക്ക് പോവേണ്ടത്. ബസ് സര്‍വീസുകള്‍, സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി പോകുന്നത്.
നിരവധി തവണ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂള്‍ ബസ്സുകളും ഈ റോഡിലെ കുഴിയില്‍പ്പെട്ട് മണിക്കൂറുകളോളം ഗതാഗതകുരുക്കും യാത്രക്കാര്‍ക്ക് അപകടവും സംഭവിച്ചിട്ടുണ്ട്. ചിറയിന്‍കീഴ് മണ്ഡലത്തില്‍പ്പെട്ട ഈ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും പൊതുജനങ്ങളും സാസ്‌ക്കാരിക സംഘടനകളും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഡപ്യൂട്ടി സ്പീക്കര്‍ കൂടിയായ എംഎല്‍എ ഈ വിഷയത്തില്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ ഉപരോധം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക