റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതില്‍ പ്രതിഷേധം
Published : 9th October 2016 | Posted By: SMR
മുക്കം: മാസങ്ങളായി തകര്‍ന്നു കിടക്കുന്ന നോര്‍ത്ത് കാരശ്ശേരി, കൂടരഞ്ഞി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോവുന്ന ഈ റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്ക്കരമാണ്.
മഴക്കാലത്ത് റോഡിലെ വലിയ കുഴികളില്‍ വെള്ളം കെട്ടി കിടന്ന് അപകടങ്ങള്‍ പതിവായിരുന്നു. വേനല്‍ കാലമായതോടെ പൊടിശല്യം കാരണം വലിയ ദുരിതമാണ് നാട്ടുകാര്‍ക്ക്.
റോഡിന്റെ അവസ്ഥ കാരണം ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ഈ റോഡിലൂടെ ഓട്ടം പോലും പോവാന്‍ മടിക്കുകയാണ്. ഇതുവഴി സര്‍വീസ് നടത്തിയാല്‍ കിട്ടുന്ന വാടക അറ്റകുറ്റപണി നടത്താന്‍ വര്‍ക്ക്ഷോപ്പില്‍ കൊടുക്കാന്‍ പോലും തികയില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.