|    May 25 Thu, 2017 3:14 am
FLASH NEWS

റോഡ് അപകടം: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മന്ത്രി കെ ടി ജലീല്‍

Published : 27th September 2016 | Posted By: SMR

മലപ്പുറം:  റോഡ് അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) നടത്തി വരുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പ്രസ്താവിച്ചു.
തന്റെ എംഎല്‍ എ ഫണ്ട് പോലും മുന്‍കാലത്ത് വേണ്ടവിധം ഉപയോഗിക്കാനാവാത്ത വിധം ദുഷ്പ്രചരണം നടത്തിയവര്‍ ഗതാഗതക്കുരുക്കിന്റെ പേരില്‍ ഇപ്പോള്‍ ഖേദിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എടപ്പാളിലെ ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി  തന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത് റാഫ് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയ്ക്കു പുറമേ പാലക്കാട് – പൊന്നാനി, തൃശൂര്‍ – കോഴിക്കോട് റോഡുകളിലായി നിര്‍മിച്ചു വരുന്ന 9ഓളം ബസ് ഷെല്‍ട്ടറുകള്‍ എന്നിവകളുടെ സംസ്ഥാനതല ഉദ്ഘാടനം  കുറ്റിപ്പുറം ബസ് ഷെല്‍ട്ടര്‍  യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡന്റ് കെ —എം അബ്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം ബി ഫൈസല്‍, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ്  പി പി ബിജോയ്, മെംബര്‍ ബേബി പ്രസന്ന,  മലപ്പുറം പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സി രാമകൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാഹുലേയന്‍, റാഫ് ഭാരവാഹികളായ കെ പി ബാബു ഷെരീഫ്, എം ടി തെയ്യാല,  പി വി ബദറുന്നീസ, ചെമ്മുക്കന്‍ ബീരാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കവറൊടി മുഹമ്മദ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ അണ്ണക്കമ്പാട്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day