|    Jan 21 Sun, 2018 10:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റോഡ്രിഗസിനു പരിക്ക്; കൊളംബിയ ആശങ്കയില്‍

Published : 5th June 2016 | Posted By: SMR

കാലഫോര്‍ണിയ: അമേരിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹാമിഷ് റോഡ്രിഗസിനേറ്റ പരിക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് കൊളംബിയ. പരിക്ക് സാരമുള്ളതാവരുതെന്ന ശുഭാപ്തി പ്രതീക്ഷയിലാണ് താനെന്നു കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ പറഞ്ഞു. കൈക്കുഴയ്‌ക്കേറ്റ പരിക്കുമൂലം 70ാം മിനിറ്റില്‍ താരത്തെ കോച്ച് തിരിച്ചുവിളിച്ചിരുന്നു.
”പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് എനിക്കു തോന്നുന്നത്. കൊളംബിയയെ സംബന്ധിച്ചടത്തോളം അദ്ദേഹം അവിഭാജ്യഘടകമാണ്. കളിക്കാന്‍ റോഡ്രി ഗ സ് ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പരിശോധയന്‌യ്ക്കുശേഷം മെഡിക്കല്‍ സംഘമാണ് അന്തിമ തീരുമാനം പറയേണ്ടത്”- പെക്കര്‍മാന്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day