|    Jul 17 Tue, 2018 12:04 am
FLASH NEWS

റോഡുകളുടെ ശോച്യാവസ്ഥ; എസ് ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Published : 3rd August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലെ മുഴുവന്‍ റോഡുകളും തകര്‍ന്ന് യാത്രാ ദുരിതത്തില്‍. ഇതു വഴിയുള്ള കാല്‍നട യാത്രയും വാഹനയാത്രയും ദുഷ്‌കരമായിരിക്കുകയാണ്.മോതിന്‍പ്പറമ്പ്, ഏഴരപ്പറമ്പ് റോഡ്, കുറുങ്കണ്ണി സംഗീതപ്പടി, മോതിന്‍പ്പറമ്പ് പള്ളിപ്പടി, അങ്കണവാടിപ്പടി, തുടങ്ങിയ നിരവധി റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളും, മാസങ്ങളും കഴിഞ്ഞു. മഴക്കാലമായതോടെ റോഡിലെ മുഴുവന്‍ ടാറിങും തകര്‍ന്ന് പോയി വന്‍ ഗര്‍ത്തങ്ങളായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതു വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഗ്രാമീണ റോഡുകള്‍ പുതുതായി നിര്‍മിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നിരവധി ഫണ്ടുകള്‍ അനുവദിക്കുമ്പോഴും ഗ്രാമീണ റോഡുകള്‍ താറുമാറായി വര്‍ഷങ്ങളായിട്ടും അധികാരികളുടെ യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ സാമ്പത്തിക വര്‍ഷം റോഡ് പുനര്‍നിര്‍മാണത്തിനായി പഞ്ചായത്തില്‍ ഫണ്ടില്‍ നിന്ന് ആകെ 10 ലക്ഷം രുപയാണ് അനുവദിച്ചതെന്നും 13ഓളം റോഡുകളുടെ പുനര്‍നിര്‍മാണം നടത്തേണ്ടതുണ്ടെന്നും വാര്‍ഡിലെ ആകെയുള്ള റോഡുകള്‍ക്ക് ഈ തുക മതിയാവില്ലെന്നുമാണ് വാര്‍ഡംഗം സുരേന്ദ്രന്‍ കാലായില്‍ പറയുന്നത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പട്ടിമറ്റം 12,13 വാര്‍ഡുകളിലെ മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകള്‍ക്കായി ഫണ്ടുകള്‍ അനുവദിച്ച് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിമറ്റം പ്രദേശത്തെ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭ സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പട്ടിമറ്റം എസ്ഡിപിഐ നേതാക്കളായ ഷനാജ് ലത്തീഫ്, നിസാം പട്ടിമറ്റം, ജലാല്‍ എം എ, ഹമീദ് മോതിന്‍പറമ്പ്, നിബു പട്ടിമറ്റം, അന്‍സാരി, ഷിയാദ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss