|    Jul 17 Tue, 2018 7:25 pm
FLASH NEWS

റോഡുകളുടെ പുനരുദ്ധാരണം : സുല്‍ത്താന്‍ ബത്തേരിക്ക് 8.96 കോടി

Published : 23rd September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നിയോജക മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് 8.96 കോടി രൂപ അനുവദിച്ചതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് നല്‍കിയ പദ്ധതികള്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. മീനങ്ങാടി-കാര്യമ്പാടി റോഡിന് 10 ലക്ഷം, മൂന്നാക്കുഴി-അപ്പാടി-മീനങ്ങാടി 29 ലക്ഷം, മീനങ്ങാടി -കുമ്പളേരി-അമ്പലവയല്‍ 15 ലക്ഷം, അമ്പലവയല്‍-വടുവന്‍ചാല്‍ 3.63 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. അമ്പലവയല്‍-വടുവന്‍ചാല്‍ റോഡിന് ഇതിനകം തന്നെ 1.88 കോടി രൂപ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ചുങ്കം-കൈപ്പഞ്ചേരി റോഡ്-15 ലക്ഷം, സുല്‍ത്താന്‍ ബത്തേരി-കട്ടയാട് -പഴുപ്പത്തൂര്‍-ചപ്പക്കൊല്ലി-വാകേര-ഇരുളം 30 ലക്ഷം, കൊള വയല്‍-കാര്യമ്പാടി-താഴെമുണ്ട-കേണിച്ചിറ-മണല്‍വയല്‍- എരിയപ്പളളി-പുല്‍പ്പളളി 1.92 കോടി, ചീയമ്പം- ഷെഡ്-മുള്ളന്‍കൊല്ലി 1.43, ചീയമ്പം-56-കാപ്പിസെറ്റ് റോഡ്-25 ലക്ഷം, നടവയല്‍-നെയ്ക്കുപ്പ-പുല്‍പ്പള്ളി റോഡ്-12 ലക്ഷം, നടവയല്‍-ഇല്ലിയമ്പം റോഡ്-12 ലക്ഷം എന്നിങ്ങനെ ആകെ 14.86 കോടി രൂപയാണ് മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. പിഡബ്ല്യുഡി എല്‍പിഎഫ് പ്രവൃത്തിക്ക് 1.51 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബീനാച്ചി-പനമരം റോഡിന് 60.5 കോടി രൂപയുടെ പ്രൊജക്റ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളവയില്‍ ദാസനക്കര-പുല്‍പ്പളളി, സുല്‍ത്താന്‍ ബത്തേരി-ചേരമ്പാടി റോഡുകളും ഉള്‍പ്പെടുന്നതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍ എ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss