|    Jul 21 Sat, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഡുകളുടെ നവീകരണം : 215 കോടി അനുവദിച്ചു

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തെ 16 റോഡുകളുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 215 കോടി രൂപയുടെ ഭരണാനുമതി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്ത് സമര്‍പ്പിച്ച റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി പ്രപ്പോസലുകള്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ നേടിയെടുത്തിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം തുക അനുവദിച്ചതുകൊണ്ട് ഈ വര്‍ഷം കേന്ദ്രസഹായം ലഭിക്കില്ലെന്നാണ് അറിഞ്ഞിരുന്നത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കത്ത് മുഖേനയും  പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ നേരിട്ട് ഡല്‍ഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സഹായം നേടാനായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss