|    Nov 15 Thu, 2018 8:45 pm
FLASH NEWS

റോഡുകളുടെ നവീകരണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും

Published : 15th August 2018 | Posted By: kasim kzm

മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സ—ഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതി പ്രകാരം ജില്ലയില്‍ ഈ വര്‍ഷം നവീകരിക്കുന്ന റോഡുകളുടെ പ്രവൃത്തികള്‍ 2019 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പിഎംജിഎസ്‌വൈ പ്രോഗ്രാം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമായത്. പദ്ധതി പ്രകാരം ജില്ലയില്‍ 12 റോഡുകളുടെ നവീകരണമാണ് നടപ്പാക്കി വരുന്നത്. ആകെ 46.897 കിലോമീറ്റര്‍ ദൂരമാണ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്നത്. 31.51 കോടി രൂപയാണ് അടങ്കല്‍ തുക.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കാരക്കുന്ന്- ആമയൂര്‍- എളയൂര്‍ റോഡ് (5.9 കോടി രൂപ), പോങ്ങല്ലൂര്‍—- മേപ്പാടം- പന്തലിങ്ങല്‍- നടുവത്ത് റോഡ് (3.15 കോടി), പുളിയക്കോട്- കോട്ടക്കുന്ന്- പൂത്രക്കോവ് റോഡ് (2.58 കോടി) ,മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പുല്ലാര- മുണ്ടിതൊടിക റോഡ് (2.13 കോടി രൂപ), മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എംഇഎസ് മെഡിക്കല്‍ കോളേജ്- പാലൂര്‍കോട്ട- എരുമത്തടം റോഡ് (1.04 കോടി രൂപ), തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രണ്ടാല്‍- തെക്കന്‍കുറ്റൂര്‍ റോഡ് (3.55 കോടി), ബി.പി അങ്ങാടി- കാട്ടിച്ചിറ- കുറ്റിയാല്‍ റോഡ് (1.12 കോടി രൂപ), നിലമ്പൂര്‍ ബ്ലോക്കിലെ പോത്തുകല്‍- കോടാലിപൊയില്‍- ചെമ്പന്‍കൊല്ലി- പള്ളിപടി റോഡ് (1.58 കോടി), സ്‌കൂള്‍കുന്ന്- മദ്ദളപ്പാറ- വേങ്ങപ്പാടം റോഡ്( 3.56 കോടി), പെരിന്തല്‍മണ്ണ ബ്ലോക്കിലെ മുതുക്കുറുശ്ശി- മപ്പാട്ടുകര- പാലത്തോള്‍ റോഡ് (2.3 കോടി), പുത്തൂര്‍- മാടമ്പാറ റോഡ് (1.45 കോടി), അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ചെമ്പക്കുത്ത്- അയിന്തൂര്‍- പന്തപ്പള്ളി റോഡ് (3.08 കോടി) എന്നീ പ്രവൃത്തികളാണ് പദ്ധതിക്ക് കീഴില്‍ നിലവില്‍ നടക്കുന്നത്.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പ്രീതി മേനോന്‍, ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss