|    Mar 26 Sun, 2017 11:11 am
FLASH NEWS

റോഡിസിന്റെ പ്രതിമ നീക്കം ചെയ്യാനാവില്ലെന്ന് ഓക്‌സ്ഫഡ്

Published : 31st January 2016 | Posted By: SMR

ലണ്ടന്‍: 19ാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന സെസില്‍ റോഡിസിന്റെ പ്രതിമ സര്‍വകലാശാലയില്‍ നിന്നു നീക്കംചെയ്യണമെന്ന ആവശ്യം ഓക്‌സ്ഫഡ് സര്‍വകലാശാലാ അധികൃതര്‍ തള്ളി. പ്രതിമ നീക്കംചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയുടെ നടപടിക്കെതിരേ പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ സര്‍വകലാശാല റോഡിസിന്റെ പ്രതിമ നീക്കംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇതേ ആവശ്യത്തിനായി ഓക്‌സ്ഫഡിലും പ്രചാരണം ശക്തമായത്.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക