|    Nov 16 Fri, 2018 10:43 am
FLASH NEWS

റോഡില്‍ മാലിന്യം നിക്ഷേപിച്ച ഹോട്ടലിന് നഗരസഭ നോട്ടീസ്

Published : 8th June 2017 | Posted By: fsq

 

അങ്കമാലി: അങ്കമാലി നഗരസഭ പരിധിയില്‍പ്പെട്ട ജോളി നേഴ്‌സറിയ്ക്ക് സമീപമുള്ള റോഡില്‍ മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിച്ച ഹോട്ടല്‍ ബദരിയ എന്ന സ്ഥാപനത്തിന് നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കി 5000 രൂപ പിഴ ഈടാക്കി. മുസ്‌ലിം പള്ളി, ക്രിസ്ത്യന്‍ പള്ളി, ജോളി നേഴ്‌സറി, ഹോളി ഫാമിലി  ഹൈസ്‌ക്കൂള്‍, യുപി സ്‌ക്കൂള്‍ എന്നിവിടങ്ങളിലേയ്ക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഈ റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരമായതിനെ തുടര്‍ന്ന് സ്ഥാപിച്ച നീരീക്ഷണ കാമറകള്‍ പരിശോധിച്ചാണ് ഹോട്ടലിലെ ജീവനക്കാര്‍ ചാക്കില്‍ കെട്ടി മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കി 5000 രൂപ പിഴയാടാക്കിയത.് ഇതോടൊപ്പം ഹോട്ടല്‍ ബദരിയയുടെ മാലിന്യം നിക്ഷേപിക്കുവാന്‍ എത്തിയ കെ എല്‍ 63 ബി 6814 , കെ എല്‍ 41 ഡി 6772 എന്നി നമ്പറുകളിലെ വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭ അധികൃതര്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍പ് ഇവിടെ മാലിന്യം നിക്ഷേപിച്ച പുണോളി സില്‍ക്കിനെതിരെയും നഗരസഭ അധികൃതര്‍ പിഴ ചുമത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss