|    May 26 Fri, 2017 9:29 am
FLASH NEWS

റോഡില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ തല്ലിപ്പൊളിച്ച് മോഷണം

Published : 27th December 2015 | Posted By: SMR

മെഡിക്കല്‍കോളജ്: റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തല്ലിപ്പൊളിച്ചു. കുമാരപുരം സെന്റ് ജോര്‍ജ് ലെയിനില്‍ മോഹനസദനത്തില്‍ അശ്വതിയുടെയും അയല്‍വാസിയായ മുകുന്ദന്റെയും കാറുകളാണ് തല്ലിപ്പൊളിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. അശ്വതിയുടെ കെ.എല്‍ 02 കെ 8046 എന്ന മാരുതി 800 കാറും മുകുന്ദന്റെ കെ.എല്‍ 01 ബി.ബി 1077 എന്ന സാന്‍ട്രോ കാറുമാണ് തകര്‍ത്തത് . വീട്ടില്‍ വാഹനമിടാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവിടത്തുകാര്‍ റോഡിനരികിലായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. മാരുതി കാറിന്റെ പിറകുവശത്തെ ചില്ല തകര്‍ത്ത് കാര്‍ സ്റ്റീരിയോയും ബോക്‌സും ആര്‍.സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റും ലൈസന്‍സിന്റെ കോപ്പിയും മോഷ്ടിച്ചു. സാന്‍ട്രോ കാറിന്റെ പിടി തകര്‍ക്കുകയും വൈപ്പര്‍ മോഷ്ടിക്കുകയും ചെയ്തു. രാവിലെയാണ് കാര്‍ തകര്‍ക്കപ്പെട്ടതായി വീട്ടുകാര്‍ അറിഞ്ഞത്. മെഡിക്കല്‍കോളജ് പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day